ഭാരതത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല നർമ്മകഥകൾ ഏതെന്നു ചോദിച്ചാൽ ഒരേ ഒരു ഉത്തരമേയുള്ളൂ; ‘തെന്നാലിരാമൻകഥകൾ’.
നൂറ്റാണ്ടുകളായി ഈ കഥകൾ നമ്മെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിരിയും ചിന്തയും ചാലിച്ചുചേർത്ത അമൂല്യങ്ങളായ രസഗുണ്ടുകളായിരുന്നു അവ.
സമൂഹത്തിൽ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും അനീതികളോടും തൻ്റെ നർമ്മപ്രവൃത്തികൾകൊണ്ട് രാമൻ പോരാടി.
തെന്നാലിരാമന്റെ ജീവിതത്തിൽ നിന്ന് പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഏറ്റവും നല്ല 36 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിറയെ വർണ്ണചിത്രങ്ങൾ!
Reviews
There are no reviews yet.