MAHAYODHA KALKI (SHIVANTE AVATHARAM)

425.00

Book : Mahayodha Kalki (Shivante avatharam)
Author: Kevin Missal
Translation: Santhosh Babu
Category : Novel
ISBN : 978-81-300-2441-7
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 372 PAGES
Language : MALAYALAM

അർജൻ അലർച്ചകളിലേക്ക് ഞെട്ടി ഉണർന്നു.

പുറത്തുനിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവൻ്റെ മുറിയിൽ കേൾക്കാമായിരുന്നു.

അതിന് തൊട്ടുപുറകെ സ്ഫോടനങ്ങളുടെ മുഴക്കങ്ങളും കേട്ടു. അവൻ പെട്ടെന്ന് കിടക്കയിൽനിന്നും ചാടിയിറങ്ങി. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാൻ ജനലിന് അരികിലേക്ക് പോയി.

മരണം അവന്റെ കണ്ണുകളെ അഭിവാദ്യം ചെയ്തു.

കോട്ടയുടെ മൂന്നാം നിലയിൽനിന്ന്, ഇന്ദ്രഗഢ് നഗരത്തെ ആക്രമിക്കുന്നത് എന്താണെന്ന് അവന് കാണാൻ കഴിഞ്ഞു.

യക്ഷഗോത്രം ദേവനായി കണക്കാക്കുന്ന യക്ഷരാജാവായ നളകുവേരനൊപ്പം കഴിഞ്ഞ ഒരു മാസമായി അവൻ അവിടെയാണ് താമസം. ഇരുണ്ട കരിഞ്ചുവപ്പ് നിറമുള്ള ചക്രവാളം വെപ്രാളത്തോടെ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കെ അർജന്റെ കണ്ണുകൾ ശത്രുസൈനികർ തലങ്ങും വിലങ്ങും ഉയർന്നു പറക്കുന്ന ആകാശത്ത് ചെന്നുതറച്ചു.

അവരുടെ മുതുകിൽ നിന്ന് നീലജ്വാല പൊഴിക്കുന്ന ചിറകുകൾ നീണ്ടുനിന്നിരുന്നു. വില്ലും തീയമ്പുകളുമേന്തിയ അവർ താഴെ നഗരത്തിൽ നിൽക്കുന്ന സൈനികരെ ആക്രമിച്ചുകൊണ്ടിരുന്നു.

Reviews

There are no reviews yet.

Be the first to review “MAHAYODHA KALKI (SHIVANTE AVATHARAM)”

Your email address will not be published. Required fields are marked *

MAHAYODHA KALKI (SHIVANTE AVATHARAM)
425.00
Scroll to Top