ധർമ്മം
ധർമ്മത്തിൻ്റെ മാർഗ്ഗത്തിൽ മാത്രം സഞ്ചരിക്കാനാഗ്രഹിച്ച പാണ്ഡവർ ഇന്ദ്ര പ്രസ്ഥം സ്ഥാപിച്ചത് എന്തെല്ലാം പ്രതിസന്ധികളെ തരണം ചെയ്തിട്ടാണ്…! കൃഷ്ണൻ്റെ ശത്രുവായിരുന്ന ശിശുപാലൻ്റെ മകളെ നകുലൻ വിവാഹം ചെയ്തതെന്തുകൊണ്ട്…? ഖാണ്ഡവവനത്തിൽ അഗ്നിക്കും ഇന്ദ്രനും തക്ഷകനും എന്തായിരുന്നു താത്‌പര്യം..? ജരാസന്ധനെ കൊല്ലുവാൻ കൃഷ്ണൻ ഭീമനെ കുട്ടിക്കൊണ്ടുപോയതിൻ്റെ രഹസ്യമെന്ത്? കൃഷ്‌ണൻ പാണ്ഡവ പക്ഷത്ത് ഉറച്ചുനിന്നതിൻ്റെയും യാദവസേന കൗരവപക്ഷത്തായതിൻ്റെയും ബലരാമൻ നിഷ്പക്ഷനായതിൻ്റെയും അടിവേരുകളെവിടെ… ധർമ്മാധർമ്മ വിവേചനത്തിന് തയ്യാറാകാതെ, അന്ധമായ പുത്രസ്നേഹത്താൽ ധർമ്മത്തെ കാണാനാകാഞ്ഞതിൻ്റെയും, മഹായുദ്ധത്തിൻ്റെ അനിവാര്യതയിലേക്ക് കാര്യങ്ങൾ നീങ്ങിയതിൻ്റെയും കഥ. ഇങ്ങനെ മഹാഭാരതകഥയുമായി ബന്ധപ്പെട്ട അസംഖ്യം രഹസ്യങ്ങളുടെ ചുരുളഴിയുന്ന രചന…
Reviews
There are no reviews yet.