വർഗീസ് ജോസെഫിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: ടി.ബി.എസ് ഹാളിൽ ജനുവരി 27 നു വൈകിട്ട് നടന്ന ചടങ്ങിൽ ‘എംബെർ സ്ട്രീവ്ൻ പാത്ത്സ്'(EMBER – STREWN PATHS) എന്ന ഇംഗ്ലീഷ് ജീവചരിത്ര പുസ്തകം (വിവർത്തനം) പ്രകാശനം ചെയ്തു.കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ച വർഗീസ് ജോസെഫിന്റെ മാതൃകാപരമായ ജീവിതമാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.
എം.ജി .എസ് നാരായണൻ ഉദ്ഘാടന പ്രസംഗവും പുസ്തകപ്രകാശനവും നിർവഹിച്ചു.മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ .ജോഷ്വ എം.ജി.എസ് നാരായണിൽ നിന്നും പുസ്തകം ഏറ്റു വാങ്ങി.വർഗീസ് ജോസഫ് മറുപടി പ്രസംഗം നൽകി.എൻ.ഇ .ബാലകൃഷ്ണ മാരാർ ( ടി.ബി.എസ്.മാനേജിങ് പാർട്ണർ ),എൻ.ഇ.മനോഹർ (പൂർണ മാനേജിങ് പാർട്ണർ),ഡോ.മൊയ്തു,ഡോ.സി.എം അബൂബക്കർ, പ്രൊഫ : വിൽമ ജോൺ എന്നിവർ സംസാരിച്ച ചടങ്ങിൽ ഡോ.പ്രേമാനന്ദ് എം .ഇ ,പോൾ വർഗീസ്, ഡാറിയസ് മാർഷൽ,ലൂസി വർഗീസ് എന്നിവർ പങ്കെടുത്തു.
Enquiries
Quick Links
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us