Description
₹100.00
Description
മനോജ് മേനോൻ എന്ന മാധ്യമ പ്രവർത്തകനെ ഞാൻ ശ്രദ്ധിക്കുന്നത് എഴുത്തിലെ ലാളിത്യം കണ്ടിട്ടാണ്. പത്രഭാഷയില്ലാത്ത പത്രക്കാരൻ എന്നാണാദ്യം തോന്നിയത്.വാക്കുകൾ വന്നു പതിക്കുന്നത് വായനക്കാരന്റെ ഹൃദയത്തിലാണ്.ഇളയരാജയുടെ ഫോട്ടോഗ്രാഫികമ്പം ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്. ധിക്കാരിയുടെ പരിവേഷമുള്ള തിലകൻ എന്ന സാധുമനുഷ്യനേയും എനിക്കറിയാം. എന്നിട്ടും മനോജിന്റെ കുറിപ്പുകൾ പുതിയ അനുഭവമായി. എൻ.എഫ്.വർഗ്ഗീസിനെപ്പറ്റി അധികമാരും എഴുതിക്കണ്ടിട്ടില്ല. അകാലത്തിൽ പൊലിഞ്ഞുപോയ അതുല്യനടൻ എന്നു മാത്രമേ എല്ലാവർക്കുമറിയൂ.പക്ഷെ മനോജ് എഴുതിയത് അദ്ദേഹത്തിന്റെ മറെറാരു മുഖത്തെ കുറിച്ചാണ്. അതു വായിച്ച് എന്റെ കണ്ണു നിറഞ്ഞു.കൺമുമ്പിലുണ്ടായിരുന്നപ്പോൾ ആ നന്മ തിരിച്ചറിഞ്ഞില്ലല്ലോ എന്ന് സങ്കടപ്പെട്ടു.
അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കെല്ലാം മനോജിന്റെ ഈ കുറിപ്പുകൾ ഇഷ്ടമാകും എന്നെനിക്കുറപ്പുണ്ട്.
– സത്യൻ അന്തിക്കാട്