₹145.00
ഇംഗ്ലീഷിലെ നോവൽ മാതൃകയിൽ മലയാളത്തിൽ രചിക്കപ്പെട്ട ആദ്യ കൃതി എന്ന നിലയിൽ സാഹിത്യ ചരിത്രപ്രാധാന്യമുള്ള കൃതി. മുന്നിൽ ഒരു ഭാഷാമാതൃകയില്ലാതെ, സ്വതന്ത്രമായി സൃഷ്ടിക്കപ്പെട്ട ഈ കൃതി കേരളീയ സാംസ്‌കാരിക പരിസരത്തെയല്ല, പൗരാണികം എന്ന് തോന്നിപ്പിക്കുന്ന ഭാവനാലോകത്തെയാണ് ആവിഷ്‌കരിക്കുന്നത്. കലിംഗ രാജ്യവും കുന്തളരാജ്യവും കഥാപാത്രങ്ങളുമെല്ലാം തികഞ്ഞ ഭാവനാസൃഷ്ട്ടികളാണ് . നായാട്ട്, മോഷണം, ആൾമാറാട്ടം, പ്രണയം, വിരഹം, യുദ്ധം, സമാഗമം, എന്നിങ്ങനെ വായനക്കാർക്ക് രസിക്കാവുന്ന മട്ടിലുള്ള വിഭവങ്ങളൊക്കെ ചേർത്തുകൊണ്ടുള്ള ഒരു ആഖ്യാനമാണിത് . വായന എന്ന വിനോദത്തിനായി മാത്രം രചിക്കപ്പെട്ട ഈ കൃതി അതിന്റെ ഉത്തരവാദിത്വത്തെ യഥാവിധി നിർവഹിക്കുന്നുണ്ട്. വായന ഇഷ്ടപ്പെടുന്നവർക്ക് ആദ്യകാലവായനക്ക് ഒരു മാതൃകയായി മുന്നോട്ടുവയ്ക്കപ്പെട്ട ഈ കൃതി ഒരു കൗതുകം തന്നെയായിരിക്കും
By : Appu Nedungadi (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us