ആദിവാസി മേഖലയിലെ വായനശാലകൾക്ക് സൗജന്യ പുസ്തകങ്ങൾ
കോഴിക്കോട്:കേരള ലീഗൽ സർവീസ് അതോറിറ്റിയും പൂർണ പബ്ലിക്കേഷൻസും (കോഴിക്കോട്) ചേർന്ന് ആദിവാസി മേഖലയിലെ വായനശാലകൾക്ക് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്ത ചടങ്ങ് 27 /01 /2020 വൈകിട്ട് 4 മണിക്ക് ടി.ബി.എസ് ഹാളിൽ വച്ച് നടന്നു.പ്രസ്തുത ചടങ്ങിൽ ടി.ബി.എസ്. മാനേജിങ് പാർട്ണർ എൻ.ഇ.ബാലകൃഷ്ണമാരാർ ബഹു:ലീഗൽ സർവീസ് സെക്രട്ടറി എ.വി.ഉണ്ണികൃഷ്ണന് പുസ്തകങ്ങൾ നൽകിക്കൊണ്ട് ഈ പദ്ധതിക്ക് ഉദ്ഘാടനം നിർവഹിച്ചു.പ്രസ്തുത പരിപാടിയിൽ ബഹു: സബ് ജഡ്ജ് അഷ്റഫ്, പ്രിൻസിപ്പിൾ സബ് ജഡ്ജ് ദിനേശ് പി.ആർ , പൂർണ മാനേജിങ് പാർട്ണർ എൻ.ഇ.മനോഹർ എന്നിവർ പങ്കെടുത്തു.
Enquiries
Quick Links
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us