ഹാ! പ്രകാശം . മനനത്തിൽനിന്ന് മഹാമാറ്റത്തിലേയ്ക്ക്
ശകുന്തള ഹവോൽദാർ
പരിഭാഷ : പി.ടി. നരേന്ദ്രമേനോൻ
ഇന്ദ്രിയാതീതമെന്ന് നടിച്ച് പുകമറയിലൂടെ ഊളിയിട്ട് ആത്മീയ പണ്ഡിതൻ എന്ന് നടിക്കുകയും അജ്ഞേയമായ പ്രതീകങ്ങളിൽ പുളയ്ക്കുകയും ചെയ്യുന്ന മുഷിപ്പൻ ബുദ്ധിജീവിയുടെ ഭ്രമിപ്പിക്കുന്ന ഒന്നാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, ഈ പുസ്‌തകം വായിക്കരുത്. ഇത് ദിനസരിവ്യഥകളുടെ ദ്വന്ദാത്മകവും നിമ്നോന്നതജടിലവുമായ അനുഭവങ്ങളിലൂടെ സുഖിച്ചും വേദനിച്ചും കടന്നുപോന്ന ഒരു സാധാരണക്കാരിയുടെ അസാധാരണകൃതിയാണ്.ഈ പുസ്തകത്തിന്റെ സത്തായ ആത്മപരിണാമം പുതിയ മാനത്തിലേക്കുള്ള മുന്നേറ്റമുഹൂർത്തമാണ്. ഈ പുതിയ സമീപനത്തിൽ മേൽക്കയ്യിനുവേണ്ടി ഒരു പറ്റം ആശയങ്ങൾ മറ്റൊരു പറ്റം ആശയങ്ങളുമായി മത്സരിക്കാവുന്നതല്ല. കാരണം, അവയെല്ലാം ഒരു തരം മനസ്സംവിധാനവും, അതിലും കൂടിയ മനോനിലയു മാണ് എന്നതുതന്നെ. യാഥാർത്ഥ്യം നമ്മുടെ ശരീരമനങ്ങളുടെ അടരുകളിൽ പതിയിരിക്കുന്നുണ്ട്. നമ്മുടെ യന്ത്രമനുഷ്യാത്മകമായ സ്വത്വത്തിൽ നിന്നും അഹത്തിൽ നിന്നും കുടഞ്ഞുമാറിയെങ്കിലേ അതിന്റെ ഗൂഢ മായ ജാജ്വല്യമാനം അവതീർണ്ണമാവുകയുള്ളൂ. നേരേ മറിച്ച്, നിങ്ങൾ അദൃശ്യവും മാസ്‌മരികവുമായ സംസാരവലയിൽ കുരുങ്ങിക്കിടക്കുകയാണെങ്കിൽ, പ്രകാശത്തിൻ്റെയും സ്നേഹത്തിന്റെയും ഭൂമികയിലേക്ക് ക്ഷണിക്കുന്ന പുതിയ ചക്രവാളങ്ങളെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. പുസ്‌തകം കണ്ടിടത്തു തന്നെ വലിച്ചെറിയുക. കാരണം, ആത്മസാക്ഷാൽക്കാരം അനായാസസാധ്യമല്ല എന്നതുതന്നെ.
Mervyn Sookun
Lecturer and consultant, London
Reviews
There are no reviews yet.