സുന്ദരിയും തൻ്റേടക്കാരിയുമായ അമ്മിണി മരിച്ചു. എങ്ങനെ മരിച്ചു എന്നായി എല്ലാവരുടെയും ചോദ്യം. പക്ഷേ, നളിനി മാത്രം അങ്ങനെ ഒരു ചോദ്യം ചോദിച്ചില്ല. അവൾ നേരെ മരണം നടന്ന വീട്ടിലേക്കുപോയി. അമ്മയില്ലാത്ത രണ്ടു കുട്ടികളുടെ കൂടെ താമസം തുടങ്ങി. ദിവാകരൻ നായർക്ക് നളിനിയുടെ വരവ് ഒരാശ്വാസമായി. പക്ഷേ, നളിനിക്ക് ആശ്വാസമായോ? അവളുടെ ഹൃദയം അമ്മിണിയെക്കുറിച്ചുള്ള ഓർമ്മകളിൽ തരംഗിതമായിക്കൊണ്ടിരുന്നു. ആ തരംഗങ്ങളിൽ പല പല മുഖങ്ങളും നിഴലിക്കുന്നു. ദേശീയ പ്രസ്ഥാനകാലം മുതൽക്കേ ആദർശധീരനായി പ്രവർത്തിക്കുകയും അവസാനം എല്ലാ മൂല്യബോധങ്ങളോടും യാത്ര പറയുകയും ചെയ്യേണ്ടിവന്ന ശങ്കുണ്ണിയേട്ടൻ, പോസ്‌റ്റോഫീസിലെ രാഘവൻനായർ, സ്വർണ്ണപ്പല്ലുകാരനായ ഗോപിപ്പിള്ള, തെലുങ്കുനാട്ടിലേക്കു കൊണ്ടുപോയ പച്ചത്തത്ത മറ്റും മറ്റും ഈ തരംഗങ്ങളിലൂടെ സ്നേഹം കൊണ്ടുമരിക്കേണ്ടിവന്ന ഒരു സ്ത്രീയുടെയും, സ്നേഹംകൊണ്ടു കൊല്ലേണ്ടിവന്ന ഒരു പുരുഷൻ്റേയും കഥ. മനുഷ്യഹൃദയത്തിൻ്റെ ഇരുളടഞ്ഞ കയങ്ങളിലേക്കു ചൂഴ്ന്നിറങ്ങിക്കൊണ്ട് ഗ്രന്ഥകാരൻ വിവരിക്കുന്നു.
AMMINI
₹395.00
Book : Ammini
Author: Uroob
Category :Novel
ISBN : 81-7180-467-5
Binding : PAPER BIND
Reviews
There are no reviews yet.