അന്തരാൾ
ചൂതുകളിയിലൂടെ പാഞ്ചാലിയുൾപ്പെടെ സർവ്വസ്വവും നഷ്ടപ്പെട്ട പാണ്ഡവർ പന്ത്രണ്ടുവർഷത്തെ വനവാസവും ഒരു വർഷത്തെ അജ്ഞാതവാസവുമെന്ന നിബന്ധനയോടെ ഹസ്‌തിനാപുരം വിടുമ്പോൾ കുന്തി അവരുടെ കൂടെ പോകാഞ്ഞതെന്തുകൊണ്ട്? വിദുരനെ പാണ്ഡവപക്ഷപാതിയെന്നു കണക്കാക്കി ഹസ്തിനാപുരത്തിൽ നിന്നു പുറത്താക്കിയ ധൃതരാഷ്ട്രർക്ക് തിരിച്ചു വിളിക്കേണ്ടി വന്നതെന്തുകൊണ്ട്? ധർമ്മത്തിൻ്റെ പേരിൽ സർവ്വസ്വവും നഷ്ടപ്പെടുത്തിയ പാണ്ഡവരുടെ ധർമ്മബോധത്തോട് പാഞ്ചാലർക്കോ കൃഷ്ണനുപോലുമോ യോജിപ്പില്ലാഞ്ഞതെന്തുകൊണ്ട്? യോജിപ്പില്ലാഞ്ഞിട്ടും അവർ പാണ്ഡവരെ എതിർക്കാഞ്ഞതെന്തു കൊണ്ട്? കൃഷ്ണൻ്റെ സിദ്ധാന്തങ്ങൾ പാണ്ഡവരുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നതെങ്ങനെ? കൃഷ്‌ണൻ സ്വയം അധർമ്മത്തി നെതിരെ പോരാടാൻ പുറപ്പെടാതെ പാണ്ഡവരെ മുന്നിൽ നിർത്താൻ എന്താണു കാര്യം? കൃഷ്‌ണൻ്റെ മകൻ ദുര്യോധനൻ്റെ മകളെ വിവാഹം ചെയ്യാനിടയായതെങ്ങനെ? ബലരാമൻ ഭീമൻ്റെ പക്ഷത്തുനിന്ന് ദുര്യോധനൻ്റെ പക്ഷത്തേക്ക് മാറിയതിൻ്റെ രഹസ്യമെന്ത്? തുടങ്ങി മഹാഭാരതത്തിലെ അനേകം സത്യങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന രചന. ഒപ്പം അർജ്ജുനൻ്റെ തപസ്സിൻ്റെയും ഉർവ്വശിയുടെ ശാപത്തിൻ്റെയും സൗഗന്ധികപുഷ്‌പത്തിൻ്റെയുമെല്ലാം കഥ മനോഹരമായി അവതരിപ്പിക്കപ്പെടുന്നു!
Reviews
There are no reviews yet.