അവൾ പറഞ്ഞു വരൂ..
എം. മുകുന്ദൻ
അന്യവൽകൃതമായ വ്യക്തികളുടെ വ്യത്യസ്‌താനുഭവങ്ങളായിരുന്നു എം. മുകുന്ദൻ്റെ ആദ്യകാല കൃതികളിലെ പ്രമേയം. നാഗരികജീവിതത്തിൽ എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര ആ കൃതികളെ മലയാളത്തിന്റെ ആധുനികതയായി മാറ്റി മുകുന്ദൻ. തന്റെ പുതിയ കഥകളിൽ തനിക്ക് പരിചിതമായ ലോകത്തെ വ്യാപകമായവിധം ഉൾക്കൊണ്ട്, മനുഷ്യരുടെ വൈകാരിക സമസ്യ കളിൽ പൂർണ്ണമായ സ്വത്വാന്വേഷണം നടത്തുന്നു. മനഃശാസ്ത്രത്തിന്റെയും അസ്തിത്വ ദർശനത്തിന്റെയും ഇഴുകിച്ചേരലിൽ റിയലിസത്തിന്റെറെ സ്വാഭാവികരീതികൾ നിരാകരിക്കപ്പെടുന്നു. പുതിയൊരു റിയലിസം കണ്ടെത്തപ്പെടുന്ന കൊച്ചു നോവലുകളുടെ സമാഹാരമാണ് ‘അവൾ പറഞ്ഞു വരൂ…’
Reviews
There are no reviews yet.