Book : CHESS MASTERAKAN ORU SAHAYI,CHESS GURU (COMBO OFFER)
ചെസ് ഗുരു
പി. ജെ. സണ്ണി
ചെസ് കളി സംബന്ധമായ സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന ആധികാരിക ഗ്രന്ഥമാണ് ചെസ് ഗുരു. അടിസ്ഥാനപരമായ വിവരങ്ങൾ മുതൽ ഏറ്റവും ലളിതവും സരളവുമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം തുടക്കക്കാർക്കെന്നപോലെ ആർക്കും പ്രയോജനപ്രദമാണ്. ചെസ്ബോർഡിൽ കരുക്കൾ നിരത്തുന്ന രീതി മുതൽ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിൽ ഓരോ കരുവിനെയും സംബന്ധിച്ച വിശദാംശങ്ങൾ, പൊതു വായ ചെസ് നിയമങ്ങൾ, കളി നൊട്ടേഷൻ രീതിയിൽ രേഖപ്പെ ടുത്തുന്ന വിധം, ടൂർണമെൻ്റുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയും വിശദമായി പ്രതിപാ ദിച്ചിരിക്കുന്നു. കളിയുടെ പ്രാരംഭ, മധ്യമ, അന്ത്യഘട്ടങ്ങൾ സവിശേഷമായ പ്രാധാന്യത്തോടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലോകകപ്പ് മൽസരത്തിൻ്റെ പൂർണമായ രേഖപ്പെടുത്തൽ ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
ചെസ്സ് മാസ്റ്ററാകാൻ ഒരു സഹായി
പി.കെ.ഭാസ്‌കരൻ
ചെസ്സ്കളിയിൽ കുട്ടികളിൽ താത്‌പര്യം വളർത്തുവാനും, അതുവഴി അവരെ നല്ല ചെസ്സ്കളിക്കാരായി മാറ്റുവാനും ഉദ്ദേശിച്ചെഴുതിയ പുസ്‌തകമാണിത്.അന്തർദേശീയ ചെസ്സ്നിയമങ്ങൾ, ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ചെസ്സ്കളിക്കാർക്ക് അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ചെസ്സ്‌തിയറിയിലെ പ്രാരംഭഘട്ടത്തിലും മദ്ധ്യഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനാർഹമായ ലോകചെസ്സ് ചാമ്പ്യൻമാരുടെ കളികൾ എന്നിവ ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട് .ചെസ്സ് തിയറിയിൽ അറിവുനേടി നല്ലചെസ്സ് കളിക്കാരുടെ കളികൾ പഠിച്ച് മുന്നേറാൻ ഈ പുസ്‌തകം സഹായിക്കും.
Reviews
There are no reviews yet.