ദയാഹർജി
ശ്രീകുമാരി രാമചന്ദ്രൻ
‘സുരതം! സുരതം!’ ഉഗ്രമൂർത്തി ഉറഞ്ഞുതുള്ളിയപ്പോൾ ഹേമപ്രഭ വിറച്ചുപോയി. അമ്മാവന്മാരേയും സഹോദരങ്ങളേയും നാവിന്റെ വാൾത്തലകൊണ്ട് അരിഞ്ഞുവീഴ്ത്തിയ കന്യക മരവിച്ചുനിന്നു. തൊട്ടുമുന്നിൽ ചുരമാന്തി നില്ക്കുകയാണ് ദുർദേവത. പുരുഷന്മാർ മാത്രമേ കാളോദരിയെ ഉപാസിയ്ക്കൂ. ഉഗ്രമൂർത്തിയ്ക്കും പുരുഷന്മാരോടാണു പ്രീതി. എല്ലാം ഗ്രന്ഥത്തിലുണ്ട്. കാളോദരിയെ സംപ്രീതയാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. സുരതം! ഉപാസകൻ്റെ ഊർജ്ജം ഊറ്റിയെടുക്കും. പ്രസാദിച്ചാൽ കാളോദരി ഉപാസകൻന്റെ അടിമ. എന്തും ആജ്ഞാപിക്കാം. ഏതു ഹീനകൃത്യവും! മറിച്ച് കാളോദരിയുടെ അപ്രീതിയ്ക്കു പാത്രമായാൽ ഫലം ഒന്നേയുള്ളൂ. ഉന്മാദം! കാളോദരിയെ ഉപാസിയ്ക്കാൻ പരാക്രമശാലികളായ പുരുഷന്മാർക്കുപോലും ഭയമാണ്.
ഇവിടെയിതാ, പതിനേഴു തികയാത്ത ഒരു കന്യക…..
Reviews
There are no reviews yet.