എൻ്റെ രാജ്യം എൻ്റെ ശരീരം
ജിയോകോൻഡ ബെല്ലി
വിവർത്തനം : ചിഞ്ജുപ്രകാശ്
നിക്കരാഗ്വയിലെ മനാഗ്വയിൽ ഒരു ഉന്നതകുല കുടുംബത്തിൽ ജനിച്ച ജിയോകോൻഡ ബെല്ലി ഒരു അസാമാന്യ വിപ്ലവകാരിയായിരുന്നു. വളരെ ചെറുപ്പത്തിലെയുള്ള വിവാഹത്തിനും പ്രസവത്തിനും ശേഷം അന്ന് വളർന്നുകൊണ്ടിരുന്ന രഹസ്യ സംഘടനയായ സാൻഡിനിസ്റ്റയിലേക്ക് എത്തിപ്പെട്ടു. വിവാഹജീവിതത്തിൽ ഇല്ലാതിരുന്ന ഒരുതരം ആവേശം അവർ അവിടെ കണ്ടെത്തി. നല്ല ഭാര്യയായിരിക്കുക എന്ന സാമ്പ്രദായിക സങ്കല്‌പത്തെ കീഴ്മേൽ മറിച്ചുകൊണ്ട്, ജീവിതം പൂർണമായ അർത്ഥത്തിൽ ജീവിക്കാനും മാറ്റങ്ങൾ കൊണ്ടുവരാനും അവർ ആഗ്രഹിച്ചുതുടങ്ങി. ബൂർഷ്വാ കുടുംബത്തിലെ ജനനവും കവയിത്രി എന്ന നിലയിലുള്ള പേരും വിപ്ലവത്തിൻ്റെ പാതയിലെ യാത്ര എളുപ്പമാക്കാൻ വലിയ തോതിൽ അവരെ സഹായിച്ചു. മനാഗ്വയിലെ കുട്ടിക്കാലത്തിൽ തുടങ്ങി കവികളും വിപ്ലവകാരികളുമായുള്ള കണ്ടുമുട്ടൽ, നിഴലുപോലെ പിന്തുടരപ്പെട്ട കാർ യാത്രകൾ, ഫിദൽ കാസ്ട്രോയെ കണ്ടത്, മരണം വിരാമമിട്ട ബന്ധങ്ങൾ, മെക്സിക്കോയിലേയും കോസ്റ്റ റിക്കയിലെയും പ്രവാസങ്ങൾ, അമേരിക്കൻ മാധ്യമ പ്രവർത്തകനൊത്തുള്ള വിവാഹ ജീവിതം എന്നുവേണ്ട ബെല്ലിയുടെ കഥ സ്വയം കണ്ടെത്തുന്ന ഒരു സ്ത്രീയുടെ കഥയും, വിധിയോട് മല്ലിടുന്ന ഒരു രാജ്യത്തിന്റെ കഥയുമാണ്.
ഞാൻ വായിച്ചിട്ടുള്ളതിൽ മികച്ച ആത്മകഥ. കാവ്യാത്മകവും വൈകാരികവുമായ ഒന്ന്. കലയുടെ, വിപ്ലവത്തിൻ്റെ, പ്രണയത്തിൻറെ ഒരസാധാരണ ജീവിതകഥ. വായിച്ച് ആസ്വദിക്കാൻ കഴിയുന്ന, പുനർവായന അർഹിക്കുന്ന ഒരു പുസ്‌തകം. – സൽമാൻ റുഷ്‌ദി
Reviews
There are no reviews yet.