ഗണിതവിജ്ഞാനീയം
ഇസ്‌മാഈൽ ചൊവ്വ
അറിവ് തേടുന്നവർക്ക് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് ഗണിതശാസ്ത്രം. വിവിധമത്സരങ്ങളിൽ ഏർപ്പെടേണ്ടി വരുന്ന വിദ്യാർത്ഥി കൾക്ക് പ്രത്യേകിച്ചും ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ ഗ്രഹിച്ചിരിക്കേണ്ടത് നിർബ്ബന്ധമാണ്. നിത്യജീവിതത്തിലാകട്ടെ നാം അറിഞ്ഞോ അറിയാതെയോ ഗണിതശാസ്ത്ര ആശയ ങ്ങൾ ഉപയോഗപ്പെടുത്തുന്നുമുണ്ട്. വിരസമായ വിഷയം എന്നുകരുതി ഗണിതശാസ്ത്രത്തെ അകറ്റിനിർത്തിയാൽ ജീവിതവിജയം കൈവരിക്കാനുള്ള അവസരങ്ങളും സൗഭാഗ്യങ്ങളും നഷ്‌ടപ്പെടുകയാണ് ചെയ്യുക. അതിനാൽ ഗണിതശാസ്ത്രത്തെ സംബന്ധിച്ച അടി സ്ഥാന വിവരങ്ങളും ഹൈസ്‌കൂൾതലംവരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കും വിധം ചോദ്യോത്തരങ്ങളും ഈ കൃതി യിൽ ഉൾപ്പെടുത്തിയുട്ടുണ്ട്. വിജ്ഞാനതൃഷ്ണയോടെ, താത്പര്യപൂർവ്വം സമീപിക്കുന്നവർക്ക് ഈ ഗ്രന്ഥം ഏറെ പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയത്തിന്നവകാശമില്ല, തീർച്ച.
Reviews
There are no reviews yet.