ഗീത പഠിക്കാം കുട്ടികളേ…
പി.ഐ. ശങ്കരനാരായണൻ
മുത്തച്ഛനും രണ്ടു പേരക്കുട്ടികളും തമ്മിലുള്ള സരസ സംഭാഷണങ്ങളിലൂടെ ഗീതാസാരം ഇതൾ വിരിയുകയാണിവിടെ. കടുകട്ടി സംസ്കൃതമാണെന്നു പറഞ്ഞു മാറ്റിനിർത്തേണ്ട പുസ്‌തകമല്ല ഭഗവത്ഗീത; അല്പം ശ്രദ്ധിച്ചാൽ എത്രയോ ലളിതം! ഓരോ വ്യക്തിയും എങ്ങനെ ജീവിക്കണമെന്ന് ഗീത ശാസ്ത്രീയമായി പഠിപ്പിക്കുന്നു. യുദ്ധമല്ല, സമാധാനമാണ് ശത്രുതയല്ല, വിശ്വസ്നേഹമാണ് അലസതയല്ല, കർമ്മോത്സുകതയാണ് വിഷാദമല്ല, പ്രസാദാത്മകതയാണ് ഭഗവത്ഗീത നൽകുന്ന സന്ദേശം. ലോക മാനവികതയുടെ ഭരണഘടനയാണത്. പഠിക്കാൻ തുടങ്ങുന്ന കുട്ടിക്കും പഠിക്കാൻ വിട്ടുപോയ പ്രായമായ കുട്ടിക്കും വരെ പ്രയോജനപ്രദമായ ഈ ഗ്രന്ഥം ഓരോ ഭവനത്തിലും വേണ്ടതാണ്.
Reviews
There are no reviews yet.