മാക്‌സിം ഗോർക്കി
ഗോർക്കിയുടെ കഥകൾ
സമാഹരണവും വിവർത്തനവും : രാജൻ തുവ്വാര
നാണക്കേടുകൊണ്ട് വ്രണിതയായ ആ സ്ത്രീക്ക് ഗോതമ്പു ചെടികളുടെ മർമരം മാർദ്ദവമുള്ളതായിരുന്നു. അന്ന് കടുത്ത ചൂടുള്ള ദിവസമായിരുന്നു. അവൾ പ്രാർത്ഥിക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ, അവൾക്ക് പ്രാർത്ഥനകളൊന്നും ഓർക്കാൻ കഴിഞ്ഞില്ല. ചെമ്പുപാത്രത്തിൻ്റെ പുറത്ത് താളം പിടിക്കുന്നതിന്റെ ശബ്ദവും ആളുകളുടെ പരിഹാസച്ചിരിയുമാണ് അവളുടെ കാതിൽ മുഴങ്ങിയത്. ഈ ബഹളങ്ങളും ചൂടും അവളുടെ നെഞ്ചിനെ അമർത്തി ഞെരിച്ചു. ബ്ലൗസഴിച്ച് അവൾ തൻ്റെ മാറിടത്തെ സൂര്യനു നേരെ അനാവൃതമായിപ്പിടിച്ചു. ‘ദൈവമേ എന്നോട് കരുണ കാട്ടണേ’ എന്ന് അവൾ ഇടയ്ക്കിടെ മന്ത്രിച്ചു… (റെയിൽവേ സ്‌റ്റേഷനിലെ ജീവിതം എന്ന കഥയിൽനിന്നും)
വിശ്വസാഹിത്യകാരനായ മാക്‌സിം ഗോർക്കിയുടെ അതിപ്രശസ്‌തങ്ങളായ പ്രാണിജന്മം, ആദ്യത്തെ പ്രണയം, റെയിൽവേസ്റ്റേഷനിലെ ജീവിതം, എന്റെ സഹയാത്രികൻ, ഒരു പെൺകുട്ടിയും ഇരുപത്തിയാറു പുരുഷന്മാരും തുടങ്ങിയ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
Reviews
There are no reviews yet.