Description
₹580.00
പാണ്ഡവരെ ഒന്നാകെ കൊന്നൊടുക്കി അധികാരത്തിന്റെ സ്ഥിരപ്രതിഷ്ഠയ്ക്കായി കൗരവർ നടത്തിയ ഗൂഢാലോചനയുടെയും അരക്കില്ലത്തിൽ വെന്തുവെണ്ണീറായെന്നു കരുതിയവരുടെ വിജയശ്രീലാളിതമായ പുനരുജീവനത്തിന്റെയും കഥയാണിത്. ജീവരക്ഷയ്ക്കും ധർമ്മരക്ഷയ്ക്കുമുള്ള പാണ്ഡവരുടെ കർമ്മകാണ്ഡമാണിതിൽ നാം കാണുന്നത്. മക്കളെ ഒരുമിച്ചു നിർത്തി ധർമ്മരക്ഷയ്ക്കായി കർമ്മനിരതരാക്കാനുള്ള, ഐക്യമാണു ശക്തിയെന്നറിയുന്ന ‘അമ്മ കുന്തിയുടെ നിശ്ചയദാർഢ്യത്തിന്റെയും രാജ്യത്തിന്റെ വിഭജനത്തിലെത്തുന്ന അധികാരദുർമോഹത്തിന്റെയും ധർമ്മത്തെ മൂകസാക്ഷിയാക്കുന്ന രാജശക്തിയുടെയും കഥ. കഥകളുടെ അക്ഷയഖനിയായ മഹാഭാരതത്തിൽ നിന്ന് ചൈതന്യം ഉൾക്കൊള്ളുന്ന മറ്റൊരു മനോഹര രചനയാണ് കർമ്മം എന്ന ഈ ആഖ്യായിക.