കുഞ്ഞുണ്ണി രാമായണം
മലയാളത്തിനു ലഭിച്ച മഹാഭാഗ്യമാണ് കുഞ്ഞുണ്ണി.
കുട്ടികളുടെ കളിക്കൂട്ടുകാരനും അവരെ
നേർവഴിക്കു നയിക്കുന്ന മാഷുമാണ്,
ആറ്റിക്കുറുക്കിയ കവിതകൾ മാത്രം എഴുതിയ കവി കുഞ്ഞുണ്ണി.
അനുഗൃഹീതനായ ആ ചെറിയ വലിയ കാരണവർ കുഞ്ഞുങ്ങൾക്കായി ഗദ്യരൂപത്തിലാക്കിയ അദ്ധ്യാത്മരാമായണമാണിത്.
രാ മായണം
മാ മായണം
മായയും മായണം
മായണോ
വായിക്ക രാമായണം
എന്നാണ് കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പറയുന്നത്.
Reviews
There are no reviews yet.