മരണ വംശം
പി.വി. ഷാജികുമാർ
വടക്കൻ മലബാറിലെ ഏർക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീർന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിൻ്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാൽ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയിൽ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിൻ്റെ പൊള്ളൽ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിൻ്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
പി.വി. ഷാജികുമാറിൻ്റെ ആദ്യ നോവൽ
Reviews
There are no reviews yet.