മരപ്പശു
ടി. ജാനകിരാമൻ
വിവർത്തനം : കെ.എസ് വെങ്കിടാചലം
1975 ലാണ് ടി.ജാനകിരാമൻ്റെ “മരപ്പശു” പ്രസിദ്ധികരിക്കപ്പെടുന്നത്. അന്നുമുതൽ ഈ നോവൽ വായനക്കാർക്കിടയിലും നിരൂപകർക്കിടയിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഭൂമിയിലുള്ള സകല ജീവനുകളെയും സ്നേഹത്തിൻ്റെ കരങ്ങളാൽ ആലിംഗനം ചെയ്യാൻ ആഗ്രഹിക്കുന്നവളാണ് അമ്മിണി. നവീന സാഹിത്യത്തിൽ മറക്കാൻ കഴിയാത്ത ഒരു കഥാപാത്രം. മഴതുളി പോലെ പുതിതാവുമ്പോളും നദിയെപോലെ പഴയവൾ. കാറ്റിനെപോലെ സ്വതന്ത്രയാവുമ്പോളും തിരുക്കുറളിൻ്റെ സുരക്ഷതയിൽ ഒതുങ്ങാൻ ആഗ്രഹിച്ചവൾ. ബന്ധങ്ങളെത്തേടി അലയുമ്പോളും ഏകാകിയായവൾ. നോവലിൽ തന്നെപ്പറ്റി അമ്മിണി പറയുന്ന വാക്കുകളെ മാറ്റി പറഞ്ഞാൽ “മരപ്പശുവാണെങ്കിലും ജീവനുള്ള പശുവായി’ കഴിയുന്ന വ്യക്തിത്വമുള്ളവൾ.
Reviews
There are no reviews yet.