Marunna Vayanasangalppangal
₹105.00
കുറ്റകൃത്യങ്ങൾക്ക് നടുവിൽ ജീവിക്കുമ്പോൾ ഒരു ചെകുത്താനായതിന്റെ സുഖം മറന്നു പോകുന്നു എന്ന് ഷെനെ തൻറെ തീഫ് ജേർണലിൽ പറയുന്നുണ്ട്. അതെ അവസ്ഥ തന്നെയാണ് എഴുത്തുകാരനും വായനയുടെ നൈരന്തര്യത്തിലൂടെ കടന്നു പോകുമ്പോൾ അനുഭവിച്ചറിയുന്നത്. മാറുന്ന വായനാ സങ്കൽപ്പങ്ങൾക്ക് മുമ്പിൽ അത്ഭുതം കൂറി മിഴിച്ചു നില്ക്കുന്ന കൊച്ചു കുട്ടിയാവാനിഷ്ടം. അവനിലെ നിഷ്കളങ്കമായ അധികാരം വായനയിൽ പ്രാവർത്തികമാക്കാം. എഴുത്തിൽ പറ്റില്ല. പുതിയ രചനകൾ ഭാവി കാലത്തിനപ്പുറത്തേക്ക് വളർന്നു കഴിഞ്ഞു … വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ ഏതാനും കൃതികളിലൂടെ കടന്നു പോയി എഴുത്തുകാരനും വായനക്കാരനുമിടയിലെ തന്റെ നിലപാടുകൾ ടി.പി.നാസർ വ്യക്തമാക്കുകയാണിവിടെ.