നരേന്ദ്ര മോദി : ഉടച്ചു വാർക്കലിൻ്റെ പെരുന്തച്ചൻ : നവഭാരത ശില്പി
ആർ. ബാലശങ്കർ
വിവർത്തനം: കെ. സി.അജയകുമാർ
ഇതൊരുമികച്ച ആധികാരിക ഗ്രന്ഥമാണ്. ഈ പുസ്‌തകം ഇങ്ങനെ രൂപപ്പെടുത്തുന്നതിന് വളരെ യധികം ഗവേഷണം നടത്തിയിട്ടുണ്ടെന്നു വ്യക്തമാണ്. ഇത് എല്ലാ തലങ്ങളെയും സ്പർശിച്ചി ട്ടുണ്ട്-രാഷ്ട്രീയ, സാമൂഹിക, സാമ്പത്തികതലം മാത്രമല്ല പ്രധാനമന്ത്രി മോദി കഠിനാധ്വാനം ചെയ്‌തു നടപ്പലാക്കുന്ന സദ്ഭരണവും ഇതിൽ ചർച്ചാവിഷയമാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഭര ണസംവിധാനത്തിനു മാത്രമല്ല, ഇന്ത്യൻ രാജ്യതന്ത്രത്തിനു മൊത്തത്തിലും മൂല്യവർധനവു വരു ത്താൻ നടത്തുന്ന മോദിയുടെ ശ്രമം വ്യക്തമാക്കാൻ ഈ പുസ്‌തകം ശ്രമിക്കുന്നു എന്നതാണ് ഇതിന്റെ വൈശിഷ്ട്യം, മോദിസർക്കാരിൻ്റെ പ്രവർത്തനത്തെ വസ്‌തുനിഷ്ഠമായി വിലയിരു ത്താൻ ആഗ്രഹിക്കുന്ന ആർക്കും ഇത് വളരെ സഹായകമാകും എന്ന് എനിക്കുറപ്പുണ്ട്.
അമിത്ഷാ
രാജ്യസഭാ എം.പി., ഭാരതീയ ജനതാപാർട്ടിയുടെ ദേശീയ അധ്യക്ഷൻ
ഈ പുസ്‌തകം മോദിയെന്ന പ്രതിഭാസത്തെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും സമ്പദ്വ്യവസ്ഥ യാണ് പ്രധാന ചർച്ചാവിഷയം. ജിഎസ്‌ടി, നോട്ടു നിരോധനം, എൻപിഎ എന്നിവയെക്കുറിച്ചുള്ള ധാരണകളും സംശയങ്ങളും യുക്തിയുക്തമായും ലളിതമായ വ്യാഖ്യാനത്തിലൂടെയും ദൂരീകരി ച്ചിട്ടുണ്ട്. ഈ പുസ്‌തകം ഭാവിയിലേക്കു വീക്ഷിക്കാനും ഇന്ത്യ ഒരു സാമ്പത്തികമഹാശക്തിയായി മാറുന്നതുമായി 2019 ലെ തിരഞ്ഞെടുപ്പു ഫലം എങ്ങനെ സഹജമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുകാണാനും ശ്രമിച്ചിരിക്കുന്നു.
അരുൺ ജയ്റ്റ്ലി
കേന്ദ്ര മന്ത്രി, ഭാരതസർക്കാർ (ധന-വാണിജ്യകാര്യം)
അടിസ്ഥാന സൗകര്യ വികസനത്തിലും, ജനക്ഷേമ പദ്ധതികളിലും ദേശീയപാത-ഗ്രാമീണ റോഡു നർമ്മാണത്തിലും പുതിയ ഗതിവേഗമുണ്ടാക്കിയതും തുറമുഖമേഖലയിൽ റെക്കാഡു ഭേദിച്ചുണ്ടാക്കിയ വികസനവും വിശദീകരിക്കുന്ന അധ്യായം വായനക്കാരെ ഏറ്റവുമധികം ആകർഷിക്കും.
നിതിൻ ഗഡ്‌കരി
കേന്ദ്രമന്ത്രി, ഭാരതസർക്കാർ (റോഡ് (ട്രാൻസ്പോർട് ആൻഡ് ഹൈവേയ്‌സ്, ഷിപ്പിംഗ്, വാട്ടർ റിസോഴ്സസ്, റിവർ ഡവലപ്മെൻ്റ്, ഗംഗാറിജുവനേഷൻ)
Reviews
There are no reviews yet.