താൻ കണ്ട നാടുകളെയും അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിത സവിശേഷതകളെയും കലാസുഭഗമായി അവതരിപ്പിക്കാൻ കഴിഞ്ഞ ഒരേ ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. നർമ്മമധുരവും ഭാവനാസുരഭിലവുമായ ആവിഷ്‌കരണ രീതി ആരേയും ആകർഷിക്കും. അദ്ദേഹം നൈൽക്കരയെപ്പറ്റി നീലവില്ലീസിൻ്റെ നിതംബകഞ്ചുകം ധരിച്ച ഫ്രഞ്ചു നർത്തകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയിൽ ചന്ദനക്കുറിയിട്ട ഗേസൽമാനുകളും കോമാളികളായ ബാബൂൺ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റൻ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും നൈൽക്കരയെ ഒരു നാടകശാലയാക്കി മാറ്റുന്നു എന്നാണ് പറയുന്നത്.ആ നാടകശാലയുടെ മുന്നിൽ ഇത്തിരി നേരമെങ്കിലും നോക്കിനില്ക്കാൻ ആഗ്രഹിക്കാത്ത സഹൃദയർ ഉണ്ടാകുമെന്നു തോന്നുന്നില്ല.
NILE DIARY
₹125.00
Book : Nile Diary
Author: S.K.Pottekkatt
Category : Travelogue
ISBN : 81-7180-314-8
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 88 PAGES
Language : MALAYALAM
Reviews
There are no reviews yet.