പാഗൽഗാച്ചും കോമാളി വിഷ്ണുവും
രാജൻ തിരുവോത്ത്
ജിവിതത്തിൽ, കല്ലും മുള്ളും നിറഞ്ഞ ഊടുവഴികളിലൂടെ സഞ്ചരിക്കാൻ വിധിക്കപ്പെട്ടവരാണ് ഇതിലെ കഥാപാത്രങ്ങൾ. നോവേറ്റ് വിതുമ്പുമ്പോഴും അവർ നടക്കുന്നത് മുന്നോട്ടു തന്നെയാണ്. അത് യേശുവായാലും കോമാളിയായ വിഷ്ണുവായാലും പിതാവിനെ തേടുന്ന മകളായാലും പ്രാന്തൻ മരത്തിൻ്റെ (പാഗൽ ഗാച്ച്) പടുശിഖരത്തിൽ ജീവിതത്തിന്റെ അർത്ഥം തെരഞ്ഞ ട്രാൻസ്ജന്ററായാലും വഴി തെറ്റി വന്ന ദുരന്തം തകർത്ത ശിവദത്തനായാലും ശരി. ഇരുപതോളം കഥകളടങ്ങിയ ‘പാഗൽ ഗാച്ചും കോമാളി വിഷ്ണുവും’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും കാലഘട്ടത്തിൻ്റെ മുദ്രകൾ പതിഞ്ഞവയാണ്. ഭാഷയുടെ മാസ്‌മരികതയും ആഖ്യാനചാതുരിയും രാജൻ തിരുവോത്തിൻ്റെ കഥകളെ വേറിട്ട് നിർത്തുന്നു.
Reviews
There are no reviews yet.