പക്ഷിയായി മാറിയ പെൺകുട്ടി
ബാലു പൂക്കാട്
ബിമലിന്റെ കയ്യിൽനിന്ന് തനിക്കുനേരെ നീട്ടിയ ഡയറിയുടെ പേജ് വാങ്ങി നിവർത്തിനോക്കിയപ്പോൾ അവളുടെ കണ്ണുകൾ വികസിച്ചുവരുന്നതായി തോന്നി. നൃത്തംചെയ്യുന്ന അവളുടെ ചിത്രം ബിമൽ അതിൽ വരച്ചിട്ടുണ്ടായിരുന്നു. എഴുന്നേറ്റുനിന്ന് ഞാനും അതിലേക്ക് തന്നെ നോക്കിനിന്നു. അതിൽ അവളുടെ നീണ്ടുമെലിഞ്ഞ കൈകളിൽ പക്ഷിയുടേതുപോലുള്ള ചിറകുകൾ വരച്ചു ചേർത്തിരുന്നു ബിമൽ. ഒരു പക്ഷിയെപ്പോലെ പറക്കാനൊരുങ്ങുന്ന അവളുടെ ചിത്രം നെഞ്ചോടുചേർത്തുകൊണ്ടവൾ അല്പനേരം കണ്ണടച്ചിരുന്നു. പിന്നെ കുനിഞ്ഞുനിന്ന് ബിമലിൻ്റെ പാദങ്ങളിൽ നമസ്‌കരിച്ചു. നിവർന്നപ്പോൾ ഞാൻ കണ്ടു അവളുടെ കണ്ണുകൾ തിളങ്ങിനിൽക്കുന്നു. ഒരു പ്രകാശം അതിൽനിന്ന് പുറമേയ്ക്ക് പ്രസരിക്കുന്നതുപോലെ.
തിളങ്ങുന്ന ഒരു ശിൽപം പോലെ അവൾ…
Reviews
There are no reviews yet.