₹850.00
കുട്ടികൾക്കൊരു പുസ്തകകൈനീട്ടം !
പ്രശസ്ത സാഹിത്യകാരന്മാരുടെ പന്ത്രണ്ടു ബാലസാഹിത്യകൃതികൾ അടങ്ങുന്ന 'സമ്മാനപ്പൊതി സീസൺ 5 ' പൂർണ പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു. സമ്മാനപ്പൊതിയുടെ മുൻ സീസണുകൾ ഒരുക്കിയ ഡോ. കെ. ശ്രീകുമാർ ആണ് ഈ സീസണിന്റെയും ജനറൽ എഡിറ്റർ.
അറിവിന്റെ അദ്‌ഭുതലോകത്തിൽ (പ്രൊഫ.എസ്.ശിവദാസ് ), ഗുരുവും ശിഷ്യനും (സിപ്പി പള്ളിപ്പുറം ), കരടിവക്കീൽ (മലയത് അപ്പുണ്ണി ), അമ്മാളുഅമ്മയും കുട്ടികളും (കെ ആർ വിശ്വനാഥൻ ), നിധിവേട്ട (മിനി എം ബി ), അത്തിമരച്ചോട്ടിൽ (ഷിബു മുത്താട്ട് ), മാന്ത്രികച്ചെപ്പ് (ആശ നായർ ), നമ്മുടെ ഗുണ്ടർട് (എൻ പി ഹാഫിസ് മുഹമ്മദ് ), നക്ഷത്രലൂവും ലൂക്‌ട്ട്യോളും (ഡോക്ടർ കെ ശ്രീകുമാർ ) ചെറിയമ്പറ (ടി കെ ശങ്കരനാരായണൻ ), ശീലക്കുടയും ചൂടി (രാധാകൃഷ്ണൻ എടച്ചേരി ) ചോദ്യക്കാരത്തി (വിജീഷ് പരവരി) എന്നിവയാണ് 'സമ്മാനപ്പൊതിയി'ലെ പുസ്തകങ്ങൾ. ഒരു കഥാസമാഹാരം , രണ്ടു കവിതാസമാഹാരങ്ങൾ, അഞ്ച് നോവലുകൾ, ഒരു ജീവചരിത്രം ,രണ്ടു ബാലസാഹിത്യ പുനരാഖ്യാനം, ഒരു നാടക സമാഹാരം എന്നിങ്ങനെയാണ് ഉള്ളടക്ക ക്രമീകരണം. പ്രശസ്ത ചിത്രകാരന്മാരായ ജയകൃഷ്ണനും, മദനനും ചിത്രീകരണവും പ്രശസ്ത ഡിസൈനർ രാജേഷ് ചാലോട് കവർ രൂപകല്പനയും നിർവ്വഹിച്ചിരിക്കുന്നു. 'പൂർണ ബാലസാഹിത്യമാല'യിലുൾപ്പെടുത്തി തുടർച്ചയായ അഞ്ചാം വർഷമാണ് 'സമ്മാനപ്പൊതി' പ്രസിദ്ധീകരിക്കുന്നത് .
By : Dr.K.Sreekumar (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us