ടോട്ടോ-ചാൻ
അൻവർ അലി
ജാപ്പനീസ് ഭാഷയിൽ ചൂടപ്പം പോലെ വിറ്റ ഒരു പുസ്‌തകമാണ് 1982ൽ പുറത്തിറങ്ങിയ ടോട്ടോ-ചാൻ. ലോകമെങ്ങുമുള്ള എല്ലാ പ്രധാന ഭാഷകളിലേക്കും ഈ പുസ്‌തകം തർജമ ചെയ്യപ്പെട്ടുണ്ട്.
ഒരു ലക്ഷത്തിലേറെ പ്രതികൾ മലയാളത്തിൽ വില്ക്കപ്പെട്ടു.
“ടോട്ടോ, ഇനി ഈ സ്‌കൂളിലെ കുട്ടിയാണ്….” മാസ്റ്ററുടെ ഈ വാക്കുകൾ കേട്ട നിമിഷം മുതൽ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം ഇങ്ങെത്തിയാൽ മതിയെന്നായി ടോട്ടോചാന്. ഒരു പകലിനുവേണ്ടി ഇത്രയേറെ ആഗ്രഹത്തോടെ അവൾ ഇന്നേവരെ കാത്തിരുന്നിട്ടില്ല- അതായിരുന്നു ടോട്ടോചാൻ എന്ന വികൃതിപ്പെൺകുട്ടിയുടെ ഹൃദയം കവർന്ന റ്റോമോ വിദ്യാലയം. ടോട്ടോചാനെ കാണുമ്പോഴെല്ലാം “ദാ നോക്ക്, നേരായിട്ടും നീയൊരു നല്ല കുട്ട്യാ” എന്ന് ഓർമ്മിപ്പിച്ച, സ്നേഹനിധിയും ഭാവനാശാലിയുമായ ഹെഡ്‌മാസ്റ്റർ കൊബായാഷി.
തെത്‌സുകോ കുറോയാനഗിയായി വളർന്ന പഴയ ടോട്ടോചാൻ അവളുടെ സ്കൂളിനെക്കുറിച്ചും കൊബായാഷി മാസ്റ്ററെക്കുറിച്ചും കൂമ്പാരക്കണക്കിന് വിശേഷങ്ങളാണ് നമ്മോടു പറയുന്നത്. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തർക്കും നൽകാൻ- അവർ അദ്ധ്യാപകരോ,രക്ഷകർത്താക്കളോ മുത്തശ്ശീമുത്തച്ഛന്മാരോ എന്നല്ല കുട്ടികൾ തന്നെയോ ആയിക്കൊള്ളട്ടെ ഒരുപാടൊരുപാടുണ്ട്, യൂനിസെഫിൻ്റെ ഈ ഗുഡ്‌വിൽ അംബാസിഡറുടെ പക്കൽ.
ശ്രദ്ധേയനായ കവി അൻവർ അലി ആണ് ഈ പുസ്തകം ഉജ്വലമായി മലയാളത്തിലേക്കാക്കിയിരിക്കുന്നത്. 1992 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് ഈ പുസ്‌തകത്തിൻ്റെ ആദ്യ മലയാള പരിഭാഷ പുറത്തിറക്കിയത്.
Totto – Chan (Malayalam)
Reviews
There are no reviews yet.