വയസ്സല്ല വാർദ്ധക്യം
പ്രായാധിക്യം അഥവാ വാർദ്ധക്യം എന്നത് മനുഷ്യജീവിതദശകളിലെ ഒരു ഘട്ടം മാത്രമാണ്. എന്നാൽ ആധുനിക മനുഷ്യന് വാർദ്ധക്യത്തെ സ്വീകരിക്കാനോ അതുമായി പൊരുത്തപ്പെടാനോ കഴിയുന്നില്ല. അതുകൊണ്ടുതന്നെ വാർദ്ധക്യവും വാർദ്ധക്യകാലപ്രതിസന്ധികളും ഇന്ന് ഒരു സാമൂഹ്യപ്രശ്‌നമായിത്തീർന്നിരിക്കുന്നു ഇത്തരം പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നു ഈ പുസ്‌തകത്തിൽ. വാർദ്ധക്യത്തിലെ ശാരീരിക മാറ്റങ്ങളെക്കുറിച്ചും, ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും, മനഃശാസ്ത്രപരമായ വിവിധ മേഖല കളെക്കുറിച്ചുമൊക്കെ ഇതിൽ ശാസ്ത്രീയമായും ആധികാരികമായും വിശകലനം നടത്തുന്നു. പ്രായമായവരുമായിട്ടിടപെടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവർക്കു മാത്രമല്ല പ്രായമായവർക്കും വാർദ്ധക്യത്തിലേക്ക് നടന്നടുക്കുന്നവർക്കും ഉള്ള ഉരു ഉത്തമ വഴികാട്ടിയാണിത്.
Reviews
There are no reviews yet.