യതോ ധർമ്മസ്‌തതോ ജയഃ
യതോ ധർമ്മസ്‌തതോ ജയഃ എന്ന ഈ മഹാഭാരതപഠനത്തിലൂടെ നരേന്ദ്ര കോഹ്ലി മഹാഭാരതത്തെയും കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളുടെ അന്തരാർഥത്തെയും അവലോകനവും വിശകലനവും ചെയ്യുമ്പോൾ മഹാഭാരതത്തെ നമുക്കു കൂടുതൽ പരിചയപ്പെടുത്തുന്നതിനോടൊപ്പം അതിലെ കഥാപാത്ര നിർമ്മിതിയുടെ പശ്ചാത്തലത്തിലേക്ക് നമ്മെ കുട്ടിക്കൊണ്ടു പോവുകയുമാണ്. മഹാസമർ എന്ന നരേന്ദ്ര കോഹ്ലിയുടെ നോവൽ മഹാഭാരതത്തിൻ്റെ കാലാനുസൃതമായ പുനർപ്രസ്തുതിയാകുമ്പോൾ യതോ ധർമ്മ സ്തതോ ജയഃ മഹാഭാരതത്തിലെ കഥാപാത്രങ്ങളിലേക്ക് ഓരോ വായനക്കാരനെയും കൂടുതൽ അടുപ്പിക്കുന്നു. വായനക്കാരൻ്റെ മനസ്സിൽ ഉയരുന്ന എത്രയോ ചോദ്യങ്ങൾക്ക് യുക്തിയുക്തമായും ആധികാരികമായും ഉത്തരം നല്‌കുന്ന ഈ പഠനം തീർച്ച യായും മഹാഭാരതത്തെക്കുറിച്ച് ആഴത്തിലുള്ള അറിവു സമ്മാനിക്കുന്നു. മഹാഭാരതകഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും കുറിച്ചുള്ള പല കുത്സിത വിമർശനങ്ങളുടെയും കാമ്പില്ലായ്‌മ വെളിവാക്കുന്ന രചന.
Reviews
There are no reviews yet.