തെറ്റുകൾ
പുനത്തിൽ കുഞ്ഞബ്ദുള്ള
തെറ്റുകൾ ഒരു സാധാരണ കേരളീയ മുസ്ലിം കുടുംബത്തിന്റെ കഥയാണ്. തന്റെ സമ്പത്തും യുവത്വവും ഭാര്യവീട്ടുകാർക്കുവേണ്ടി സമർപ്പിച്ച മമ്മതുകുഞ്ഞി അവരാൽ നിഷ്ക്കരുണം വീട്ടിൽനിന്നും പുറത്താക്കപ്പെടുന്നു. ‘ങ്ങക്ക് പോണേ പോവ്വാ. ചൂട്ടയിതാ’ എന്ന് കുഞ്ഞളിയൻ അബ്ദുവിൻ്റെ വാക്ക് കേട്ട് ഇടിവെട്ടേറ്റപോലെ അയാൾ നിന്നുപോയി. ബീവിയിൽ ഇത്തരത്തിൽ ഒരു മാറ്റം ഉണ്ടാവുമെന്ന് അയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. തിളക്കമാർന്ന കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഈ കുടുംബകഥ, രൂപഭദ്രതകൊണ്ടും അന്യാദൃശമായ രചനാ – സൗഷ്‌ഠവംകൊണ്ടും ശ്രദ്ധേയമാണ്.
Reviews
There are no reviews yet.