111 ശാസ്ത്രപ്രതിഭകൾ
മനുഷ്യൻ ഇന്നേവരെ നേടിയെടുത്ത പുരോഗതിയിൽ ശാസ്ത്രത്തിന്റെ പങ്ക് നിസ്തുലമാണ്. പ്രപഞ്ചത്തിൻ്റെ ഉത്പത്തി മുതൽ വരാൻ പോകുന്ന ലോകവും ഭൂമിയുടെ ഉപരിതലവും ഉള്ളറയും ജീവന്റെ ഉറവിടവും മരണാനന്തര ജീവിതവുമെല്ലാം ശാസ്ത്രത്തിന്റെ വിഷയ പരിധിയിൽപ്പെടുന്നു.
ശാസ്ത്രം ദൈനംദിന ജീവിതത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയതിനു പിന്നിൽ ആയിരക്കണക്കിന് ശാസ്ത്രപ്രതിഭകളുടെ അഹോരാത്രമുള്ള പ്രയത്നത്തിൻ്റെ വിയർപ്പുകണങ്ങളുണ്ട്. ആ പ്രതിഭകളിൽത്തന്നെ അസാമാന്യതലത്തിലേക്കുയർന്ന 111 പേരുടെ ലഘുജീവചരിത്രമാണ് ഈ പുസ്‌തകത്തിൻ്റെ ഉള്ളടക്കം.
ശാസ്ത്രകുതുകികൾക്കും വിദ്യാർത്ഥികൾക്കും ഒറ്റനോട്ടത്തിൽത്തന്നെ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ പുസ്‌തകം ഏറെ പ്രയോജന പ്പെടും. പുതുക്കിയ വിദ്യാഭ്യാസ കരിക്കുലം ഉൾക്കൊണ്ട് കൂടിയാണ് ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.
Reviews
There are no reviews yet.