A PORTAL IN SPACE
MAHMOUD SAEED
ശൂന്യതയിലേയ്ക്കൊരു പേടകം
പരിഭാഷ : ഡോ.എൻ.ഷംനാദ്
യുദ്ധം; മനുഷ്യൻ്റെ ഏറ്റവും നീചമായ കണ്ടുപിടുത്തം. ചികിത്സയില്ലാത്ത മഹാമാരി. അനവധി ജീവനുകൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഉഗ്രവിപത്ത്. ചരിത്രം യുദ്ധങ്ങളുടേതു കൂടിയാണ്. രണ്ട് ലോകമഹായുദ്ധങ്ങൾക്ക് ശേഷം ഇന്നോളമുണ്ടായ യുദ്ധ പരമ്പരകളിൽ പ്രധാനമായ ഇറാൻ-ഇറാഖ് യുദ്ധ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട അറബ് നോവൽ. യുദ്ധഭീകരതയും കാൽപ്പനിക സൗന്ദര്യവും കുഴഞ്ഞുമറിയുന്ന അപൂർവതകളിലൂടെയുള്ള പ്രണയസഞ്ചാരങ്ങളുടെ ഹൃദയസ്‌പർശിയായ ആവിഷ്കാരം. ഇറാഖി എഴുത്തുകാരൻ മഹ്‌മൂദ് സഈദിൻ്റെ അറബ് നോവലിൻ്റെ ഉജ്വലമായ മലയാള പരിഭാഷ.
Reviews
There are no reviews yet.