ഐതിഹ്യമാല (വാല്യം : 3)
കൊട്ടാരത്തിൽ ശങ്കുണ്ണി
മുത്തശ്ശിക്കഥകളിലൂടെയും മറ്റും തലമുറകളായി
നമുക്ക് ലഭിച്ച വിജ്ഞാന തേജസ്സുകളും ഉദാത്ത ഗുണങ്ങളുടെ സ്രോതസ്സുകളുമാണ് ഐതിഹ്യങ്ങൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയെന്ന മഹാപ്രതിഭയാണ് ബുദ്ധിമുട്ടി ഇവ ശേഖരിച്ചു ‘ഐതിഹ്യമാല’ എന്ന ബൃഹദ്ഗ്രന്ഥ രൂപേണ നമുക്ക് നൽകിയത്.
മഹാതപസ്വികളായ മനുഷ്യരും , ദൈവിക സങ്കേതങ്ങളും,ചരിത്ര സംഭവങ്ങളുമൊക്കെ ഇതിലുണ്ട്.ഈ മൂന്നാം വാല്യത്തിൽ കൊല്ലം പിഷാരികാവ്,വിജയാദ്രി മാഹാത്മ്യം,മണ്ണാറശാല മാഹാത്മ്യം,പനച്ചിക്കാട്ട് ഭഗവതി,തുടങ്ങിയ ആത്മീയ വിഷയങ്ങളും,കുട്ടഞ്ചേരി മൂസ്സ്,നടുവിലേപ്പാട്ട് ഭട്ടതിരി,ആവണങ്ങാട്ട് പണിക്കരും ചാത്തന്മാരും ഒക്കെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ ബുദ്ധിയെയും ദേശാഭിമാനത്തെയും പ്രോജ്വലിപ്പിക്കുന്നവയാണ് ഈ ഐതിഹ്യങ്ങൾ.
Reviews
There are no reviews yet.