അക്ബർ കക്കട്ടിലിന്റെ നാല് നോവലുകൾ
അക്ബർ കക്കട്ടിൽ
അക്ബർ കക്കട്ടിൽ ഇന്നോളം എഴുതിയ നാലു നോവലുകൾ ഒന്നിച്ച് അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടിയ സ്ത്രൈണം, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വടക്കുനിന്നൊരു കുടുംബവൃത്താന്തം, എസ്.കെ.പൊറ്റെക്കാട്ട് അവാർഡ് നേടിയ മൃത്യുയോഗം, മികച്ച പ്രസാധന ത്തിന് ഷെൽവിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ഹരിതാഭകൾക്കപ്പുറം.
മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിൽ ഭാഷ യിലുണ്ടാകുന്ന ആദ്യത്തെ ശ്രദ്ധേയനോവലായ ‘സ്ത്രൈണം’ സ്ത്രീ പുരുഷ സംയോഗത്തിൽ ആർക്കാണ് കൂടുതൽ പ്രീതി എന്നും അതെ ന്തുകൊണ്ടെന്നും അന്വേഷിക്കുന്നു. ഒരേ നാട്ടിലെ ഒരു സമൂഹത്തിലെ വടക്കിന്റെയും തെക്കിൻ്റെയും സംസ്‌കാരങ്ങളെയും ഭാഷയെയും അഭിമുഖം നിർത്തി ഒരു വീട്ടിലൂടെ ഒരു നാടു കാണിക്കുന്നു ‘വടക്കു നിന്നൊരു കുടുംബവൃത്താന്തം’ രോഗത്തിനുമുൻപിൽ മരണം നിസ്സാര മെന്ന് വരച്ചുകാട്ടി, അതിസാധാരണമായ സംഭവങ്ങൾ ജീവിതത്തിലെ അദ്ഭുതപ്രതിസന്ധികളാവാമെന്ന് ചൂണ്ടിക്കാണിക്കുന്നു ‘മൃത്യു യോഗം’: കൂർത്തുമൂർത്ത സമകാലിക ജീവിതയാഥാർത്ഥ്യങ്ങൾ കരളുകലങ്ങിപ്പോകും വിധം ആഞ്ഞുവന്നടിക്കുന്നതാവിഷ്‌കരിക്കുന്നു ‘ഹരിതാഭകൾക്കപ്പുറം.’
അക്ബർ കക്കട്ടിൽ എന്ന കൃതഹ സ്‌തനായ എഴുത്തുകാരന്റെ വിഭവ സമ്യദ്ധമായ അക്ഷരസദ്യയാണ്. പ്രശസ്‌തചിത്രകാരൻമാരുടെ വരകൾ പൊലിമചാർത്തുന്ന നാലു നോവലുകളുടെ ഈ സമാഹാരം.
നോവലുകളിലൂടെ എം.ടി.വാസുദേവൻനായർ,ഒ.എൻ.വി.കുറുപ്പ്ടി,.കെ.സന്തോഷ്‌കുമാർ,കെ.പി.രമേഷ്, പി.പ്രേമചന്ദ്രൻ
അവതാരിക സേതു
Reviews
There are no reviews yet.