അമേരിക്കാന
ചിമാമൻഡ എൻഗോസി അദീച്ചി
വിവർത്തനം : സന്തോഷ് ബാബു
അമേരിക്കാന മൂന്ന് ഭൂഖണ്ഡങ്ങളുടെ കഥയാണ്. ശക്തമായ അഭിപ്രായങ്ങളും ഉറച്ച നിലപാടുകളുമുള്ള ഇഫെമെലു എന്ന പെൺകുട്ടിയുടെയും അവളുടെ കാമുകൻ ഒബിൻസെയുടെയും കൗമാരപ്രണയാനുഭവങ്ങളിലൂടെ, പട്ടാളഭരണത്തിലുള്ള നൈജീരിയയിലെ പരുക്കൻ ജീവിതങ്ങളിലൂടെ ആഫ്രിക്കൻ അനുഭവങ്ങൾ തുറന്നുവെയ്ക്കുന്നു.
യൂണിവേഴ്‌സിറ്റികളിൽ സമരം തുടർക്കഥയായപ്പോൾ കാമുകനെ പിരിഞ്ഞ് മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയെന്ന സ്വപ്‌നഭൂമിയിലേക്ക് ഉപരിപഠനത്തിന് പോകുന്ന ഇഫെമെലു എന്ന കറുത്ത പെണ്ണിന് അവിടെ നേരിടേണ്ടിവരുന്ന വംശീയമായ വേട്ടയാടലുകളിലൂടെ, ഉഷ്ണത്തിരയിൽ വിണ്ടു കീറുന്ന അവളുടെ ചുണ്ടുകളിലൂടെ വിചിത്രമായ ലൈംഗികാന്വേഷണങ്ങളിലൂടെ, കറുത്ത വർഗക്കാരുടെ അരക്ഷിതാവസ്ഥകളിലൂടെ ആധുനിക അമേരിക്കയുടെ മുഖംമൂടി ചീന്തിയെറിയുന്നു.
യു.എസ് നാഷണൽ ബുക്ക് ക്രിട്ടിക്‌സ് അവാർഡ് നേടുകയും ന്യൂയോർക്ക് ടൈംസിൻ്റെ ഏറ്റവും നല്ല പത്തു പുസ്‌തകങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്ത കൃതികൂടിയാണ് അമേരിക്കാന.
Reviews
There are no reviews yet.