ബന്ധനം
ഡോ. നരേന്ദ്രകോഹ്ലി
വിവർത്തനം : ഡോ. കെ.സി. അജയകുമാർ
മഹാസമർ മഹാഭാരത കഥയുടെ തിരുത്തലോ മാറ്റിയെഴുതലോ അല്ല മറിച്ച് കാലാനുസൃതമായ വീക്ഷണത്തിലുള്ള പുനരാഖ്യാനമാണ്.
ഭീഷ്മർക്കു സ്വച്ഛന്ദമൃത്യുവല്ല, സ്വച്ഛന്ദമുക്തിയാണ് പിതാവ് ശാന്തനു വരമായി നല്കിയതെന്നും ഹസ്തിനാപുരത്തിൻ്റെ രാജസിംഹാസന ത്തിലിരിക്കില്ലെന്നു ശപഥം ചെയ്ത ഭീഷ്മർ രാജവംശവുമായി ബന്ധിക്കപ്പെടുകയായിരുന്നുവെന്നും പറയുന്ന രചന. ഈ ബന്ധനം ഭീഷ്മരെക്കൊണ്ട് എന്തെല്ലാം ചെയ്യിച്ചില്ല…!
സ്വന്തം വംശപരമ്പരയ്ക്കു ഹസ്തിനാപുരത്തിലെ സിംഹാസനം നേടിയെടുക്കാൻ വേണ്ടി ആവോളം ശ്രമിച്ചിട്ടും നിരാശയോടെ വ്യാസന്റെ കൂടെ കൊട്ടാരം വിട്ടു പോകാൻ സത്യവതി ബാധ്യസ്ഥ യായി. എന്നിട്ടും വരുംതലമുറയുടെ ഭരണത്തിന് കാവൽ നില്ക്കാൻ നിസ്സഹായനായി ഭീഷ്മർ ബന്ധിക്കപ്പെട്ടു പോയി.
ഇതിനെല്ലാമിടയിൽ ദേവപുത്രന്മാരെ നേടുന്ന കുന്തിയുടെയും മാദ്രി യുടെയും കഥയ്ക്കൊപ്പം അകാലമൃത്യുവിനിരയാകുന്ന പാണ്ഡു വിൻറെയും നിസ്സഹായതകളിലേക്ക് വായനക്കാരെ കൊണ്ടുപോ *കുന്ന രചന. ബന്ധനം ശാന്തനു, സത്യവതി, ഭീഷ്മർ, ധൃതരാഷ്ട്രർ, പാണ്ഡു, തുടങ്ങി പലരുടെയും മനഃശാസ്ത്രപരമായ അവസ്ഥകളു ടെയും ജീവിതമൂല്യങ്ങളുടെയും കഥയാണ്.
Reviews
There are no reviews yet.