IDI MUZHANGIYATHU AARKKUVENDI

225.00

Book : Idi Muzhangunnathu Aarkkuvendi
Author : Sebastian Joseph
Category : History
ISBN : 978-81-300-2005-1
Binding : Paper Back
Publisher : Poorna Publications
Number of pages : 212 Pages
Language : MALAYALAM

ഇടിമുഴങ്ങിയത് ആർക്കുവേണ്ടി

സെബാസ്റ്റ്യൻ ജോസഫ്

തിബറ്റ് പിടിച്ചെടുത്ത പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന ഡാർജിലിംഗിലെ സിലിഗുരി വഴി ബംഗാൾ ഉൾക്കടലിലേക്ക് ഒരു ചുവന്ന പാത യുണ്ടാക്കുന്നതിനെപ്പറ്റി എക്കാലവും സ്വപ്‌നം കണ്ടിരുന്നു. 1962ലെ ചൈനീസ് ആക്രമണം ഈ സ്വപ്നത്തിൻ്റെ സാക്ഷാത്ക്കാര ശ്രമമായിരുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിൽത്തന്നെ എതിർപ്പ് ഉയർന്നതോടെ ചൈനീസ് ഡ്രാഗൺ പിൻവാങ്ങി. പിന്നീടുള്ള വർഷങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും സ്വപ്നസാക്ഷാത്കാരത്തിനുള്ള പ്രയത്നം തുടർന്നുകൊണ്ടിരുന്നു. അതിൻ്റെ ആദ്യപടിയായിരുന്നു ബംഗാളിലെ നക്സൽ കലാപകാരികൾക്ക് പണവും ചൈനയിൽ പരിശീലനവും നൽകിയത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നക്സൽബാരി കലാപത്തിൻ്റെ സമാനമാതൃകയിലുള്ള കലാപങ്ങൾ ഉണ്ടാക്കാൻ ചൈന കൈയ്യഴിഞ്ഞ് സഹായിച്ചു. ഇതിന്റെ അനുരണങ്ങളായിരുന്നു കേരളത്തിൽ തലശ്ശേരി-പുൽപ്പള്ളി കലാപങ്ങൾ. ഇതിന് നേതൃത്വം നൽകിയ കുന്നിക്കൽ നാരായണനും കെ.പി. നാരായണനും മറ്റു ചില സഖാക്കളും ന്യൂഡൽഹിയിലെ ചൈനീസ് എംബസ്സിയുമായി ഒട്ടേറെ കത്തിടപാടുകൾ നടത്തി. ഇവരും മറ്റ് നിരവധി സഖാക്കളും കലാപാസൂത്രണത്തിൻ്റെ ഭാഗമായി നടത്തിയ കത്തിടപാടുകളിലെ വിവരങ്ങളും കൗതുകമുണ്ടാക്കുന്നതാണ്. സ്വപ്നസാക്ഷാത്കാരത്തിന് ചൈന നടത്തിയ ശ്രമങ്ങളും നക്സലൈറ്റ് സഖാക്കൾക്കിടയിൽ ഉടലെടുത്ത ആശയക്കുഴപ്പങ്ങളും ഈ കത്തുകളിലൂടെയും അതിൻ്റെ വ്യാഖ്യാനങ്ങളിലൂടെയും അനാവരണം ചെയ്യപ്പെടുന്നു.

IDI MUZHANGIYATHU AARKKUVENDI
225.00
Scroll to Top