ജോലിയിലെ സംഘർഷങ്ങളെ എങ്ങനെ നേരിടാം
(പ്രചോദനാത്മക ലേഖനങ്ങൾ)
സെബിൻ എസ്.കൊട്ടാരം
ജോബിൻ എസ്.കൊട്ടാരം
വൻ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്‌തതയില്ലാത്ത ജോലി സമയവും വൻ ടാർജറ്റും ഡെഡ്‌ലൈനുമെല്ലാം ഇന്നത്തെ പല ജോലികളുടേയും പ്രത്യേകതയാണ്. ജോലിയുടെ സമ്മർദ്ദം പലപ്പോഴും കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നു. ഇത് കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കുന്നു. ഇതുവഴിയുണ്ടാകുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങൾ വേറെയും. പലപ്പോഴും പാതിവഴിയിൽ ജോലി ഉപേക്ഷിക്കാനും അസംതൃപ്തമായ മനസ്സുമായി ജീവിക്കാനും ഇവയൊക്കെ ഇടയാക്കുന്നു. ഈയൊരവസ്ഥയിൽ എത്തരത്തിൽ പ്രവർത്തിച്ചാൽ ജോലിയിലും കുടുംബ-സാമൂഹികജീവിതത്തിലും വിജയം വരിക്കാമെന്ന് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താക്കൾ കാണിച്ചുതരുന്നു. ആരോഗ്യ-മനഃശാസ്ത്ര, പ്രചോദനാത്മക ലേഖനങ്ങളിലൂടെ ഈ പാഠം വായനക്കാരിലേക്കെത്തിക്കുകയാണ്.
Reviews
There are no reviews yet.