കറുത്ത ചെട്ടിച്ചികൾ
ഇടശ്ശേരി
സാധാരണക്കാരന്റെ ജീവിതം എല്ലാവിധ വൈവിധ്യത്തോടുംകൂടി ചിത്രീകരിക്കാനാണ് ഇടശ്ശേരി എപ്പോഴും ശ്രമിച്ചുപോന്നത്. ഈ സാധാരണക്കാരൻ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തനിക്കു പരിചിതമായ ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കുന്ന പുരുഷനോ സ്ത്രീയോ ആണ്.ലോകത്തിലെമ്പാടും കാണുന്ന പരിവർത്തനവ്യഗ്രതയിൽ ഗ്രാമീണജീവിതത്തിനു വന്നുചേർന്ന വ്യതിയാനങ്ങളെ കവി ഉത്കണ്ഠയോടെ നോക്കിക്കാണുന്നു. അതേസമയം ഗ്രാമീണമനസ്സാക്ഷിയുടെ അടിസ്ഥാനമായി കരുതാവുന്ന മിത്തുകളെ ഉയിർത്തെഴുന്നേല്പിച്ചു അനിവാചകഹൃദയത്തെ ഉത്ബുദ്ധമാക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.ഇങ്ങനെ നോക്കുമ്പോൾ ആനുകാലിക ജീവിതത്തെയും ആദിമസംസ്കാരങ്ങളെയും സംയോജിപ്പിക്കുന്നതിൽ മറ്റൊരു കേരളീയ കവിയും കാണിച്ചിട്ടില്ലാത്തത്ര കരവിരുത് ഇടശ്ശേരി പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് ഈ സമാഹാരത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ അറിയാം.
Reviews
There are no reviews yet.