കായണ്ണയും കക്കയവും
അടിയന്തരാവസ്ഥ രാജന്റെ മരണം
സെബാസ്റ്റ്യൻ ജോസഫ്
വിമോചനത്തിൻ്റെ ദശകമെന്ന് വിശേഷിപ്പിക്കപ്പെട്ട 1970കളിൽ വിപ്ലവത്തിന്റെ അഗ്നിപഥത്തിലേക്ക് നടന്നിറങ്ങിയവരായിരുന്നു മടപ്പള്ളി ഗവൺമെൻ്റ് കോളേജിലെ ഒരുകൂട്ടം യുവാക്കൾ. സായുധ സമരപാതയിലൂടെ മാത്രമേ പരിവർത്തനം സാധ്യമാകൂ എന്ന് അവർ വിശ്വസിച്ചു. അടിയന്തരാവസ്ഥാപ്രഖ്യാപനം അതിന് ആക്കം കൂട്ടി. കെ. വേണുവും വയനാട്ടിലെ ചില സമാനചിന്താഗതിക്കാരും അവരോടൊപ്പം തോളോട് തോൾ ചേർന്നു. അതിൻ്റെ പ്രതിഫലനമായിരുന്നു കായണ്ണ പോലീസ്സ്റ്റേഷൻ ആക്രമണത്തിലൂടെ മുഴങ്ങിക്കേട്ടത്. അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ കക്കയത്ത് പോലീസ്ക്യാമ്പ് തുടങ്ങി. ആക്രമണകാരികൾ ആരെന്നറിയാതെ ഇരുട്ടിൽത്തപ്പിയ പോലീസ് കിട്ടിയവരെയെല്ലാം പിടികൂടി മർദ്ദിച്ചു. പോലീസിൻ്റെ പിടിയിലായ ചാത്തമംഗലം റീജനൽ എൻജീനീയറിങ്ങ് കോളേജ് വിദ്യാർത്ഥി പി. രാജൻ ക്യാമ്പിൽ ഭീകരമർദ്ദനമേറ്റ് മരണമടഞ്ഞു. ഒരു സൂചനയും അവശേഷിപ്പിക്കാതെ മർദ്ദിച്ചവർതന്നെ മൃതദേഹം നശിപ്പിച്ചു. കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറിയ ഈ സംഭവത്തിലേക്കും തുടർസംഭവപരമ്പരകളിലേക്കും വെളിച്ചം വീശാനുള്ള ഉദ്യമമാണ് ഈ പുസ്തകം.
Reviews
There are no reviews yet.