മനസ്സിൽതൊട്ടു പറഞ്ഞത്
മൻ കീ ബാത് 2017, 2018, 2019 ജനുവരി, ഫെബ്രുവരി
നരേന്ദ്രമോദി
ഡോ.കെ.സി.അജയകുമാർ
ഇന്ത്യയുടെ പ്രധാനസേവകനായി ചുമതലയേറ്റ നാൾ മുതൽ തന്റെ ചുമതല ഫലപ്രദമായി ജനനന്മയ്ക്കുവേണ്ടി നിർവ്വഹിക്കാനുള്ള അകമഴിഞ്ഞ ശ്രമത്തിലായിരുന്നു ശ്രീ.നരേന്ദ്രമോദി. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അവരോടു നേരിട്ടു സംസാരിക്കാനും അവരുടെ അഭിപ്രാ യങ്ങൾ കേൾക്കാനുമുള്ള വേദിയായിട്ടാണ് 2014 ഒക്ടോ ബർ മുതൽ അദ്ദേഹം മൻ കീ ബാത് എന്ന പരിപാടി ആരംഭിച്ചത്. 2017 ജനുവരി മുതൽ 2019 ഫെബ്രുവരി വരെയുള്ള പ്രഭാഷണങ്ങളുടെ മലയാള പരിഭാഷയാണ് ഇതിലുള്ളത്.
ഇതുവായിക്കുന്നവർക്ക് തങ്ങൾ മനസ്സിലാക്കിയതിനപ്പുറമാണല്ലോ പ്രധാനമന്ത്രിയുടെവ്യക്തിത്വം എന്ന് തീർച്ചയായും അനുഭവപ്പെടാതിരിക്കില്ല. ഒരു രാജ്യത്തിനുവേണ്ടി, ജനങ്ങൾക്കുവേണ്ടി ഇങ്ങനെ മനസ്സുതുറക്കുന്ന ഒരു നേതാവിനെ ഇന്ത്യ ഇതിനു മുമ്പു കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ സാധിക്കാഞ്ഞവർക്കായും കേട്ടിട്ടും ഭാഷയുടെ പരിമിതികൊണ്ട് പൂർണ്ണമായും ഉൾക്കൊള്ളാനാകാത്തവർക്കു വേണ്ടിയും, പുതിയതലമുറ അദ്ദേഹത്തെ ശരിയായി മനസ്സിലാൻ വേണ്ടിയുമാണ് അദ്ദേഹത്തിന്റെ വാക്കുകളെ വായനക്കാർക്കു മുന്നിൽ പുസ്തകരൂപത്തിൽ അവതരിപ്പിക്കുന്നത്. ഇതിൽ ഓരോ ഇന്ത്യാക്കാരനുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു വിഷയം നിങ്ങൾക്കു കാണാം, നിങ്ങളെക്കുറിച്ചും തീർച്ചയായും ഉണ്ടാകും.
Reviews
There are no reviews yet.