ഉറൂബ്
മൗലവിയും ചങ്ങാതിമാരും
സ്നേഹനിധിയായ മൗലവിയുടെ ആഹ്ലാദകാരിയായ കഥയാണിത്. അദ്ദേഹം ഇതിൽ പോക്കറുടെ കഥ പറയുന്നു. പോക്കർ മൗലവിയുടെ കൈയിൽനിന്ന് പണം കടംവാങ്ങിയാണ് കട തുടങ്ങിയത്. അയാൾ പണം തിരിച്ചുകൊടുക്കാതെ സ്ഥലം വിട്ടു. പക്ഷേ, വർഷങ്ങൾക്കുശേഷം പോക്കറുടെ മകൻ മൗലവിക്ക് ആ കാശ് തിരിച്ചുകൊടുത്തു. അതാണ് മൗലവി പറയുന്നത്. ‘മനിസൻ്റെ ഖൽബും പൊന്നുതൂക്കുന്ന തുലാസും ഒരു ചേലിക്ക്)… ഒരു ചെറിയ കാറ്റടിച്ചാൽ മതി. ഒരു പൊറത്തേക്കു തൂങ്ങാൻ. പക്ഷെങ്കില് ഇമ്മനിസൻ നല്ലവനാണെന്നുബെച്ചാൽ പടച്ചോൻ മറ്റേതട്ടിലും ഒന്ന് ഊതും. അപ്പോൾ തുലാസ് സരിക്ക് നില്ക്കും.’ ഇത് മൗലവിയുടെ മാത്രമല്ല ഉറുബിൻ്റെയും ജീവിത തത്ത്വശാസ്ത്രമാണ്.
Reviews
There are no reviews yet.