പയസ്വിനി
ആഷാമേനോൻ
സാംസ്കാരികപൈതൃകത്തെ ഒരു പയസ്വിനിയായി സങ്കല്പിക്കാം. സ്പന്ദമു ഖരമായ മനസ്സിലൂടൊക്കെയും അത് സദാ ഒഴുകിക്കൊണ്ടിരിക്കുന്നു. സംസ്കാരങ്ങൾ ഉറവെടുത്തത് എന്നും നദീതടങ്ങളിൽ വെച്ചായിരുന്നു എന്ന ചരിത്രനിഗമനമല്ല ഈ സങ്കല്പത്തിന് പ്രേരകമായിരിക്കുന്നത്. തന്നിലൂടെ ഒഴുകിച്ചെല്ലുന്ന അപവിത്ര ങ്ങളെ ശുദ്ധീകരിക്കുന്ന ഗംഗയാണ് യഥാർത്ഥത്തിൽ ഏതു സംസ്കൃതിയും. ഭൂഗർഭത്തിലൂടെ നദീസ്രാവങ്ങളെപ്പോലെ എന്റെയും നിങ്ങളുടെയും ചേതനയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഈ പയസ്വിനി യുടെ കിനിവുകൾ എത്ര പിറകോട്ട് ചെന്നാലാണ് പ്രത്യക്ഷമാവുക?
Reviews
There are no reviews yet.