പൂജ്യവും അനന്തതയും ഗണിതശാസ്ത്രത്തിൽ
പ്രൊ. സി.വി. രമേശൻ
ഗണിതശാസ്ത്രത്തിലെ രണ്ട് പ്രധാന ആശയങ്ങളായ പൂജ്യവും അനന്തതയും, ആഴത്തിൽ ലളിതമായി പുസ്‌തകം വിശകലനം ചെയ്യുന്നു. പൂജ്യം സൃഷ്ടിച്ച വൻദുരന്തം ഓർമ്മപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന പുസ്‌തകം, ഭാരതീയഗണിത ശാസ്ത്രം ലോകത്തിനു നൽകിയ മഹത്തായ സംഭാവനയായ പൂജ്യത്തിന്റെ കണ്ടെത്തൽ വിശദമായി പരിശോധിക്കുന്നു. ലോകരാജ്യങ്ങളിലെ സംഖ്യകളുടെ വികാസചരിത്രവും വിവിധസംഖ്യാപദ്ധതികളും സംക്ഷിപ്‌തമായി പുസ്തകം പരിശോധിക്കുന്നുണ്ട്. അനന്തത സൃഷ്ടിക്കുന്ന അദ്ഭുതങ്ങളായ സീനോയുടെ അയുക്തി, ഹിർബർട്ടിൻ്റെ ഹോട്ടൽ, ഗബ്രിയേലിൻ്റെ ഹോൺ എന്നിവ രസകരമായി പ്രതിപാദിക്കുന്നതോടൊപ്പം അവയുടെ ഗണിതശാസ്ത്ര വിശകലനങ്ങളും ചർച്ച ചെയ്യുന്നു. മാധവനടക്കമുള്ള ഭാരതീയ ഗണിതജ്ഞരുടെ കണ്ടെത്തലുകളുടെ വിശദാംശങ്ങളും, പൈതഗോറസ്സ്, ന്യൂട്ടൺ, കാൻ്റർ തുടങ്ങിയവരുടെ ഗണിതജീവിതങ്ങളും പുസ്‌തകം പരിശോധിക്കുന്നു.
Reviews
There are no reviews yet.