PRACHANNAM

775.00

Book : Prachannam
Author: Dr.Narendra Kohli
Translation: Dr.K.C.Ajayakumar
Category : Epic Novel
ISBN : 978-81-300-1722-8
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 712 PAGES
Language : MALAYALAM

പ്രച്ഛന്നം

പന്ത്രണ്ടു വർഷത്തെ വനവാസത്തിനു ശേഷം അജ്ഞാതവാസത്തിലേക്കു പോകേണ്ട പാണ്ഡവരുടെ മുന്നിൽ പ്രതിസന്ധി വ്യക്തമായിരുന്നു. ഈ പ്രതി സന്ധിയെ തരണം ചെയ്യാൻ പാണ്ഡവർ കൈക്കൊണ്ട് ഉപായങ്ങളുടെയും അവരുടെ നീക്കങ്ങളോരോന്നുമറിയാൻ ദുര്യോധനനും സംഘവും നടത്തുന്ന ശ്രമങ്ങളുടെയും കഥ പറയുന്നു… അജ്ഞാതവാസത്തിലെ വിധിവൈപരീത്യങ്ങളെ പാണ്ഡവർ എങ്ങനെ നേരിടുന്നുവെന്ന് വർണ്ണിക്കുന്ന രചന… അവിടെ പാണ്ഡവരും വിശേഷിച്ച് പാഞ്ചാലിയും നേരിട്ട പ്രതിസന്ധികളും അവയെ കൗശലപൂർവ്വം നേരിട്ടതും ഗോഹരണ സംഭവത്തിൽ കൗരവമഹാരഥികളെ ജയിച്ച് വിരാടന്റെ സഭയിൽ പ്രത്യക്ഷപ്പെട്ടതും നമുക്കിതിൽ കാണാം… ഇതിനെല്ലാമപ്പുറം കർണ്ണൻ്റെ ദിഗ്വിജയത്തിൻ്റെയും ജന്മനായുള്ള കർണ്ണകുണ്‌ഡലങ്ങളു ടെയും അഭേദ്യമായ മാർച്ചട്ടയുടേയും കള്ളക്കഥകളുടെ യാഥാർഥ്യം വിശദീകരിച്ച് കർണ്ണനെന്ന അധമ കഥാപാത്രത്തെ കൂടുതൽ പരിചയപ്പെടുത്തുന്ന രചന… കൂടാതെ ഗന്ധർവ്വരോടു തോറ്റ്, പാണ്‌ഡവരോടു സഹായത്തിനായി കെഞ്ചുന്ന ദുര്യോധനനെയും പാണ്ഡവരോടു തോറ്റിട്ട് ധർമ്മപുത്രന്റെ കൃപ കൊണ്ടു മാത്രം രക്ഷപ്പെടുന്ന ജയദ്രഥനെയും അജ്ഞാതവാസകാലത്ത് പാണ്ഡവരെവിടെപ്പോയി എന്നറിയാൻ ആവേശത്തോടെ അന്വേഷിച്ചു നടക്കുന്ന ബലരാമനെയും അവതരിപ്പിക്കുന്നു. യാദവകുലത്തിലെ അഭിപ്രായ വ്യത്യാസങ്ങളുടെ ആഴവും നമുക്കിതിൽ കാണാം.

PRACHANNAM
775.00
Scroll to Top