പ്രിട്ടോറിയ
ഒക്ടോബർ 18
നാടകം
ജോയ് മാത്യു
വർണ്ണവെറിയുടെയും സാമ്രാജ്യത്വത്തിന്റെയും ഇരകളായ ആഫ്രിക്കൻ ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം തൂക്കുമരത്തിനു നൽകിയ പോരാളികളുടെ കവി എന്നറിയപ്പെടുന്ന ബെഞ്ചമിൻ മൊളെയ്സിന്റെ (1955-1985) മരണം പ്രമേയമാക്കിയ നാടകം. 1985 ഒക്ടോബർ പതിനെട്ടിന് അധികാരികളാൽ തൂക്കിലേറ്റപ്പെട്ട ബെഞ്ചമിൻ മൊളെയ്‌സിൻ്റെ മരണം റിപ്പോർട്ട് ചെയ്യാൻ സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയ ജയിലിനു മുന്നിലെത്തുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരിലൂടെയാണ് നാടകം പ്രേക്ഷകനുമായി സംവദിക്കുന്നത്. ആഫ്രിക്കൻ ജനതയുടെ സഹനവും പോരാട്ടവും മാത്രമല്ല, മാധ്യമ പ്രവർത്തനത്തിലെ ദയാരാഹിത്യവും കാപട്യവും പ്രേക്ഷകന് അനുഭവഭേദ്യമാക്കുന്ന ഉള്ളടക്കമാണ് ഈ നാടകത്തെ വർത്തമാന കാലത്തും പ്രസക്തമാക്കുന്നത്. ആധുനിക അരങ്ങിൻ്റെ സാധ്യതകളെ നന്നായി മനസ്സിലാക്കിയ രചനാരീതി ജോയ് മാത്യുവിൻ്റെ ഈ രാഷ്ട്രീയ നാടകത്തിന്റെ സവിശേഷതയാണ്.
Reviews
There are no reviews yet.