പുത്തൻകലവും അരിവാളും പൂതപ്പാട്ടും
ഇടശ്ശേരി
മുദ്രാവാക്യപ്രായമായ വിപ്ലവപ്പാട്ടുകൾക്ക് ജനകോടികളെ ആവേശഭരിതരാക്കാൻ കഴയുമെന്ന മൂല്യം നിഷേധിക്കാനാവാത്തതെങ്കിലും നിലനിൽക്കുന്ന കലാമൂല്യം മുട്ടിയ ശില്പഭംഗി തികഞ്ഞ വിപ്ലവകവിതകൾ രചിച്ച ഇടശ്ശേരി താൽക്കാലികമായ സമൂഹസേവനം നിർവഹിക്കുന്ന വിപ്ലവഗാനങ്ങളുടെ രചയിതാക്കളെക്കാൾ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കും.
ആയിരക്കണക്കിന് വിപ്ലവഗാനങ്ങൾ കാലാഗ്നിയിൽ ചാമ്പലായി പോകുമ്പോൾ ഇടശ്ശേരിയുടെ പുത്തൻകലവും അരിവാളും ആ അഗ്നിയിൽ ഭസ്മമായിപ്പോവാതെ അവശേഷിക്കും.നരവർഗ്ഗത്തിന്റെ മൗലികഭാവങ്ങളിലൊന്നിനെ ഉന്മീലനം ചെയ്യുന്ന പൂതപ്പാട്ട് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും അവർത്തിച്ചാസ്വദിക്കാനും സ്മരണയിൽ താലോലിക്കാനുമുതകുന്ന ഒന്നാന്തരം മിത്താണ്.
Reviews
There are no reviews yet.