പുതിയ പേരുകൾ പുതിയ ഭൂമി
നൊ വയൊലെറ്റ് ബുലവായോ
വിവർത്തനം : ചിഞ്ജു പ്രകാശ്
എനിക്ക് വിശക്കുന്നുണ്ട്. അത് എന്റെ രാജ്യത്തിനുവേണ്ടിയുള്ള വിശപ്പാണ്. “ ആ വിശപ്പ് ശമിപ്പിക്കാൻ ഒന്നിനുമാവില്ല.” ഇത് ഡാർലിങ്ങിന്റെ കഥയാണ്.
പാരാമിലിട്ടറി പൊലീസ് ജനിച്ചമണ്ണിൽ നിന്നും പറിച്ചെറിഞ്ഞ പെൺകുട്ടി. അവൾ ചെന്നെത്തിയത് പാരഡൈസ് എന്ന് പേരുള്ള ഒരു ചേരിയിലാണ്. ദുരിതങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയിലും തന്റെ ചങ്ങാതിമാർക്കൊപ്പം കൊച്ചു കൊച്ചു വികൃതികളും സാഹസങ്ങളുമായി അവൾ കഴിഞ്ഞു പോകുന്നു. സമീപപ്രദേശങ്ങളിലുള്ള വീടുകളിൽ നിന്ന് പേരക്കായ മോഷ്ടിക്കുന്നതും തൊണ്ടപൊട്ടുമാറുച്ചത്തിൽ ലേഡിഗാഗ പാട്ടുകൾ പാടുന്നതും അവരുടെ പതിവ് പരിപാടികളായിരുന്നു. എന്നാൽ അമേരിക്കയിലേക്ക് ജീവിതം പറിച്ചു നടാനുള്ള സാഹചര്യമുണ്ടായപ്പോഴാണ് ആ പുതിയ പാരഡൈസിലും ഒട്ടേറെ വെല്ലുവിളികൾ നേരിടാനുണ്ടെന്ന് അവൾ തിരിച്ചറിയുന്നത്. ഉത്സാഹഭരിതയായ ഒരു പെൺകുട്ടിയിൽ നിന്നും ആഗോളസ്വത്വത്തിന്റെ സമർത്ഥയായ നിരീക്ഷകയിലേക്കുള്ള അവളുടെ വളർച്ചയുടെ കഥയാണ് പുതിയ പേരുകൾ പറയുന്നത്.
Reviews
There are no reviews yet.