അധികാരം
ജ്യേഷ്ഠാനുജന്മാരുടെ മക്കളായി കുരുകുലത്തിൽ പിറന്നവർ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളിൽ തുടങ്ങിയ സംഘർഷങ്ങൾ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന് മഹാഭാരതകഥയുടെ ഗഹനതകളിലേക്ക് ആഴ്ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടേയും വന്ദ്യവയോധികനായ ഭീഷ്മരുടെ ദുർബലതയുടേയും കഥ. സുയോധനൻ ദുര്യോധനനാകുന്നതും സുശ്ശാസനൻ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കർണ്ണൻ്റെ അത്യാഗ്രഹങ്ങളും നമുക്കിതിൽ ദർശിക്കാം.
ഇത് മഹാഭാരതകഥ മാത്രമല്ല, മറിച്ച് അധികാരത്തിൻ്റെ സോപാനങ്ങളിലേക്ക് കടന്നുകയറാൻ നടത്തപ്പെടുന്ന കുതന്ത്രങ്ങളുടെ മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള പുനഃരാഖ്യാനമാണ്. ധർമ്മത്തിൻ്റെയും അധർമ്മത്തിന്റെയും സംഘർഷത്തിൻ്റെ കഥ ഇന്നത്തെ ഭാഷയിൽ പറഞ്ഞിരിക്കുന്നു.
Reviews
There are no reviews yet.